GeneralLatest NewsMollywoodNEWS

വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ ? ഭര്‍ത്താവിനെ കുറിച്ചുള്ള ചോദ്യത്തിന് വായടപ്പിയ്ക്കുന്ന മറുപടിയുമായി കസ്തൂരി

ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്ബോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം.

എന്നും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാളികൾക്കും ഏറെ പരിചിതയായ കസ്തൂരി. സോഷ്യൽ മീഡിയയിൽ സജീവമായ കസ്തൂരി ഭര്‍ത്താവിനെ കുറിച്ചുള്ള ഒരു ആരാധകന്റെ ചോദ്യത്തിന് വായടപ്പിയ്ക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ്. ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നില്‍ കാണിക്കാറില്ല, അതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് കസ്തൂരി നൽകിയത്.

”ഗോസിപ്പുകാര്‍ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്ബോള്‍ എന്തിന് ഞങ്ങള്‍ ഞങ്ങളുടെ കുടുംബ കാര്യങ്ങള്‍ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച്‌ നിങ്ങള്‍ ഞങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോ. എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്‌സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവര്‍ അറിയണം” എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം.

read  also:മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസമാണ് ഞങ്ങള്‍ ചിരുവിനെ മരുമകനായി സ്വീകരിച്ചത്; മേഘ്‌ന രാജിന്റെ കുഞ്ഞ് ജനിച്ച ഈ ദിവസത്തിന്റെ പ്രത്യേകത പങ്കുവച്ചു സുന്ദര്‍ രാജ്

രവികുമാര്‍ എന്നാണ് കസ്തൂരിയുടെ ഭര്‍ത്താവിന്റെ പേര്. രണ്ടു മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ സോഷ്യല്‍ മീഡിയയിൽ താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button