CinemaLatest NewsNEWS

ക്രൂരമായി ‘തല്ലി ബോധംകെടുത്തി വാനിലിട്ട് ലൈം​ഗികമായി പീഡിപ്പിച്ചു’, ചെറുപ്പത്തിൽ നേരിട്ട ലൈം​ഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് സൂപ്പർ താരം

മോശം അനുഭവങ്ങള്‍ താനൊരു ഇരയാണെന്ന തോന്നലുണ്ടാക്കിയില്ലെന്നാണ് താരം പറയുന്നത്

ചെറുപ്പത്തിൽ നേരിട്ട ലൈം​ഗിക പീഡനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹോളിവുഡ് സൂപ്പർ താരം, കൗമാരപ്രായത്തില്‍ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് ഹോളിവുഡ് നടന്‍ മാത്യു മകോനൗ​ഗേ രം​ഗത്ത്.

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഗ്രീന്‍ലൈറ്റ് എന്ന ഓര്‍മ്മക്കുറിപ്പിലൂടെയാണ് ചെറുപ്പകാലത്ത് അനുഭവിക്കേണ്ടിവന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ച്‌ താരം തുറന്നു പറഞ്ഞത്, ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് തന്റെ അനുവാദത്തോടെയല്ലായിരുന്നെന്നും താരം വ്യക്തമാക്കി..

തന്റെ 18 ആം വയസില്‍ ആദ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഭീഷണിയെ തുടര്‍ന്നാണ്. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് ഞാന്‍ നരകത്തില്‍ പോകുമെന്നാണ് അന്ന് ചിന്തിച്ചിരുന്നത്. എന്നാല്‍ ഇന്ന് എനിക്ക് അറിയാം അതല്ല കേസെന്നും മാത്യു വ്യക്തമാക്കി.

ക്രൂരമായി തല്ലി ബോധം കെടുത്തി വാനിന്റെ പിന്നാലിട്ടാണ് ഒരു പുരുഷന്‍ ലൈംഗികമായി ഉപയോഗിക്കുന്നത്, അന്ന് 18 വയസായിരുന്നു പ്രായം. എന്നാല്‍ ഇത്തരത്തില്‍ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ താനൊരു ഇരയാണെന്ന തോന്നലുണ്ടാക്കിയില്ലെന്നാണ് താരം പറയുന്നത്. മറിച്ച്‌ ജീവിതത്തെ കൂടുതല്‍ പോസിറ്റീവായി കാണാന്‍ കാരണമായി. ഓസ്‌കര്‍ പുരസ്‌കാര ജേതാവായ നടന്‍ ശ്രദ്ധിക്കപ്പെടുന്നത് ഡാസ്ഡ് ആന്‍ഡ് കണ്‍ഫ്യൂസ്ഡ് ആന്‍ഡ് ഡല്ലാസ് ബയ്യേഴ്‌സ് ക്ലബ്ബിലൂടെയാണ്, ഇന്ന് ഹോളിവുഡിൽ ഏറെ ആരാധകരുള്ള താരം കൂടിയാണ് മാത്യു.

shortlink

Related Articles

Post Your Comments


Back to top button