CinemaLatest NewsNEWS

ജീവിതത്തിൽ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന ഞാൻ അങ്ങനെ നെ​ഗറ്റീവാകുന്നതിൽ സന്തോഷിച്ചു; കുറിപ്പുമായി നടൻ വിനോദ് കോവൂർ

കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നിഴല്‍’ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിനെ കുറിച്ചാണ് വിനോദ് കോവൂര്‍ പറയുന്നത്

സുരക്ഷക്കായി കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ഷൂട്ടിംഗ് ആരംഭിച്ചതിനെ കുറിച്ചുള്ള നടന്‍ വിനോദ് കോവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.

കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘നിഴല്‍’ ചിത്രത്തിന്റെ ഷൂട്ടിംഗിന് മുമ്പ് നടത്തിയ കോവിഡ് ടെസ്റ്റിനെ കുറിച്ചാണ് വിനോദ് കോവൂര്‍ പറയുന്നത്. ജീവിതത്തില്‍ എപ്പോഴും പോസിറ്റീവ് ആയി ഇരിക്കുന്ന താന്‍ നെഗറ്റീവ് ആണെന്ന് അറിഞ്ഞപ്പോഴുള്ള സന്തോഷമാണ് നടന്‍ വ്യക്തമാക്കുന്നത്.

കുറിപ്പ് വായിക്കാം……

എറണാംകുളത്ത് കഴിഞ്ഞ ദിവസം ഷൂട്ടിംഗ് ആരംഭിച്ച .അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യ കഥാപാത്രങ്ങളാകുന്ന “നിഴൽ ” എന്ന ചിത്രത്തിന്റെ പുതുമയാർന്ന ലൊക്കേഷൻ കാഴ്ച്ച . കോവിഡ് കാലം ടെക നീഷ്യൻമാർക്ക് സമ്മാനിച്ച പുതുമയാർന്ന യൂണിഫോം .

ലോക് ഡൗൺ നിയമങ്ങൾ എല്ലാം പാലിച്ച് കൊണ്ടാണ് ഷൂട്ടിംഗ് നടക്കുന്നത്. ഇന്ന് ഷൂട്ടിംഗിൽ പ്രവേശിക്കാൻ ഇന്നലെ നടത്തിയ Covid Test ഒരു വ്യത്യസ്ഥ അനുഭവമായിരുന്നു . റിസൾട്ടറിയാൻ ഹൃദയമിടിപ്പോടെ കാത്തിരുന്ന 4 മണിക്കൂർ, ഒടുവിൽ റിസൾട്ട് വന്നു ജീവിതത്തിൽ എപ്പോഴും പോസറ്റീവ് ആയി ഇരിക്കുന്ന ഞാൻ നെഗറ്റീവ് ആണെന്ന് . SSLC പരീക്ഷയുടെ റിസൾട്ട് അറിഞ്ഞതിനേക്കാൾ സന്തോഷമായിരുന്നു ആ നിമിഷത്തിൽ . ഈ സിനിമയുടെ ലൊക്കേഷനിലുള്ള എല്ലാവരും കോവിഡ് ടെസ്റ്റ് കഴിഞ്ഞ് റിസൾട്ട് നെഗറ്റീവ് എന്നറിഞ്ഞിട്ടാണ് എത്തിയിരിക്കുന്നത്.

https://www.facebook.com/vinod.kovoor/posts/3829518343754366

നോക്കണേ, കൊറോണ എന്ന് പേരുള്ള ഒരു സൂഷ്മാണു ഈ ലോകത്ത് വരുത്തിയ മാറ്റങ്ങൾ.
വല്ലാത്തൊരു ലോകം .

shortlink

Related Articles

Post Your Comments


Back to top button