GeneralLatest NewsMollywoodNEWS

അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറി ച്ചു!!

അശ്വതിയുടെ സഹോദരന്റെ മകളാണ് ആമി.

അവതാരകയായി ശ്രദ്ധ നേടിയ താരമാണ് അശ്വതി ശ്രീകാന്ത്. ജനപ്രിയ പരമ്പര ചക്കപ്പഴത്തില്‍ ആശാ ഉത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വിജയദശമി ദിനത്തില്‍ അശ്വതി ശ്രീകാന്ത് പങ്കുവെച്ച പുതിയ ചിത്രങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

അമ്മ അടുത്തില്ലാത്തത് കൊണ്ട് അപ്പച്ചിയുടെ ഒപ്പമിരുന്ന് ആമിപ്പെണ്ണ് ആദ്യാക്ഷരം കുറിച്ചതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് താരം. അശ്വതിയുടെ സഹോദരന്റെ മകളാണ് ആമി. ആമിയുടെ വിദ്യാരംഭത്തിന്റെ ചിത്രങ്ങളും അവതാരക പങ്കുവെച്ചിരുന്നു. ചിത്രങ്ങളില്‍ ആമിക്കും അശ്വതിക്കുമാപ്പം മകള്‍ പത്മയും അരികിലായി ഇരിക്കുന്നുണ്ട്. സൂര്യകാലടി മനയില്‍ വെച്ചായിരുന്നു അശ്വതിയുടെ സഹോദരന്റെ മകളുടെ വിദ്യാരംഭ ചടങ്ങ് നടന്നത്.

shortlink

Related Articles

Post Your Comments


Back to top button