CinemaGeneralMollywoodNEWSUncategorized

ഞാന്‍ ആഗ്രഹിക്കുന്ന സംഗീതം, ഞാന്‍ ആഗ്രഹിക്കുന്ന സഹകരണം: ജോണ്‍സണെക്കുറിച്ച് സത്യന്‍ അന്തിക്കാട്

എനിക്കറിയാം ഞാന്‍ വേറെ മ്യൂസിക് ഡയറക്റെ വിളിച്ചാല്‍  ജോണ്‍സണ്‍ വിഷമമാകുമെന്ന്

സത്യന്‍ അന്തിക്കാട് – ജോണ്‍സണ്‍ കൂട്ടുകെട്ട് മലയാളത്തിനു സമ്മാനിച്ചത് നിരവധി ഹിറ്റ് ഗാനങ്ങളാണ്. ഗ്രാമീണത തുളുമ്പിയ ഒരുപിടി മനോഹര ഗാനങ്ങള്‍ സത്യന്‍ അന്തിക്കാടിന്റെ സിനിമയ്ക്ക് വേണ്ടി ജോണ്‍സണ്‍ സംഗീതം ചെയ്തിട്ടുണ്ട്. തന്റെ സിനിമയില്‍ സ്ഥിരം സാന്നിധ്യമായിരുന്ന ജോണ്‍സണുമായുള്ള ആത്മ ബന്ധത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് സത്യന്‍ അന്തിക്കാട്. താന്‍ ആഗ്രഹിക്കുന്ന സംഗീതവും സഹകരണവും ലഭിക്കുമ്പോഴാണ് ഒരാളെ മ്യൂസിക് ഡയറക്ട റായി കാസ്റ്റ് ചെയ്യുന്നതെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

‘പത്ത് സിനിമകളില്‍ തുടര്‍ച്ചായി ജോണ്‍സണുമായി ചെയ്തപ്പോള്‍  വിമര്‍ശകരും എന്റെ സുഹൃത്തുക്കളുമൊക്കെ പറയാന്‍ തുടങ്ങിയത് എല്ലാം ഒരേ പാട്ടാണല്ലോ ബിജിഎം പോലും ഒരേ പോലെ എന്നാണ്. ജോണ്‍സണ്‍ തന്നെ എന്നോട് പറഞ്ഞിട്ടുണ്ട് മാഷേ വേറെ ആള്‍ക്കാരെ കൂടി ഉപയോഗിക്കാം കേട്ടോ ഞാന്‍ തന്നെ വേറെ സിനിമകള്‍ ചെയ്യുന്നുണ്ടല്ലോ പക്ഷെ എനിക്കറിയാം ഞാന്‍ വേറെ മ്യൂസിക് ഡയറക്റെ വിളിച്ചാല്‍  ജോണ്‍സണ്‍ വിഷമമാകുമെന്ന്. വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും എളുപ്പമാണ്. ഞാന്‍ ഒരാളെ എന്റെ സിനിമയില്‍ ഉപയോഗിക്കുന്നുവെങ്കില്‍ അതിനു എനിക്ക് എന്റെതായ കാരണങ്ങള്‍ ഉണ്ട്. ഒന്ന് ഞാന്‍ ആഗ്രഹിക്കുന്ന സംഗീതം ഞാന്‍ ആഗ്രഹിക്കുന്ന സഹകരണം ഇത് ആരില്‍ നിന്ന് ലഭിക്കുന്നുവോ അവരെയാണ് ഞാന്‍ ഉപയോഗിക്കുന്നത്. പിന്നെ ഒരു സിനിമ ചെയ്യുമ്പോള്‍ അവരുമായി ഉടലെടുക്കുന്ന ആത്മബന്ധം. ജോണ്‍സണുമായി സിനിമ ചെയ്യുന്നത് വരെ ആ ആത്മബന്ധം അത്രത്തോളം വലുതായിരുന്നു’. സത്യന്‍ അന്തിക്കാട് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button