GeneralKollywoodLatest NewsNEWS

തീയറ്ററുകള്‍ പത്തിന് തുറക്കും ; 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍

9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും

കോവിഡ് വ്യാപനത്തിന് നേരിയ കുറവുണ്ടായതോടെ പത്താം തീയ്യതി തീയറ്ററുകള്‍ തുറക്കാന്‍ ഒരുങ്ങി തമിഴ്നാട് സര്‍ക്കാര്‍. മള്‍ട്ടിപ്ലെക്സുകളും ഷോപ്പിംഗ് മാളുകളില്‍ പ്രവര്‍ത്തിക്കുന്നവയും അടക്കമുള്ള തീയറ്ററുകള്‍ തുറക്കുമ്പോൾ 50 ശതമാനം സീറ്റുകളിലേക്ക് മാത്രമാണ് ടിക്കറ്റുകള്‍ നല്‍കാനാവുക.’അണ്‍ലോക്ക് 5.0’യുടെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ നിബന്ധനകളോടെ സിനിമാതീയേറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തമിഴ്നാട്, കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ അതിനു തയാറായിരുന്നില്ല.

read also:ലഹരി ബന്ധം കൂടുതൽ താരങ്ങളിലേയ്ക്ക്!!! ബിനീഷ് കോടിയേരി വിഷയം താരസംഘടനയായ അമ്മ ചർച്ച ചെയ്യും ; യോഗം ഉടൻ

തീയറ്ററുകള്‍ തുറക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ തീയറ്റര്‍ ഉടമകള്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതിന്റെ ഫലമായാണ് ഈ തീരുമാനം. തീയറ്ററുകള്‍ക്ക് പുറമെ പാര്‍ക്കുകള്‍, ഓഡിറ്റോറിയം, മ്യൂസിയം തുടങ്ങിയവയും പത്തിന് തുറക്കാം. 9, 10, 11, 12 ക്ലാസുകളും കോളെജുകളും ഗവേഷണ സ്ഥാപനങ്ങളും ഈ മാസം 16 മുതല്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുകൊണ്ട് ലോക്ക് ഡൗണ്‍ ഈ മാസം 30 വരെ നീട്ടിയിരിക്കുകയാണ് തമിഴ്നാട് സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments


Back to top button