GeneralLatest NewsMollywoodNEWS

ലെന്സ്മാൻ ഗ്രൂപ്പിന്റെ പുതിയ സംരംഭത്തിനു ഇന്ന് തുടക്കം; പത്മശ്രീ എം.എ യൂസഫലി ഉത്ഘടനം ചെയ്യുന്ന ചടങ്ങിൽ മെഗാസ്റ്റാർ മമ്മൂട്ടിയും സംഗീത ഇതിഹാസം എ ആർ റഹ്‌മാനും

ഉദ്ഘാടനം നവംബർ 7 ശനിയാഴ്ച വൈകീട്ട് UAE സമയം 7 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ & എം.ഡി പത്മശ്രീ എം.എ യൂസഫലി നിർവ്വഹിക്കും.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലെന്സ്മാൻ ഗ്രൂപ്പിന്റെ പുതിയ സംരംഭമായ ‘ലെന്സ്മാൻഅക്കാദമി & ലെന്സ്മാൻ എക്സ്പ്രസ്സ്’സിന്റെ ഉദ്ഘാടനം നവംബർ 7 ശനിയാഴ്ച വൈകീട്ട് UAE സമയം 7 മണിക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ & എം.ഡി പത്മശ്രീ എം.എ യൂസഫലി നിർവ്വഹിക്കും.

അക്കാദമി അവാർഡ് ജേതാവ് കൂടിയായ എ ആർ റഹ്‌മാൻ, മെഗാസ്റ്റാർ മമ്മൂട്ടി, ദുബായ് അക്കാദമി സിറ്റി മാനേജിങ് ഡയറക്ടർ മുഹമ്മദ് അബ്ദുള്ള തുടങ്ങി പ്രശസ്തരായ വ്യക്തികൾ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും വെർച്യുൽ റിയാലിറ്റിയിലൂടെ ചടങ്ങിൽ പങ്കെടുക്കും.

ദുബായ് പ്രൊഡക്ഷൻ സിറ്റിയിൽ ലെൻസ്മാൻ ഹെഡ് ക്വോർട്ടേസിൽ ഒരുക്കിയിട്ടുള്ള വിപുലമായ സ്റ്റേജിൽ ഹോളോഗ്രം സംവിധാനങ്ങൾ ഉപയോഗിച്ചാണ് അതിഥികൾ പലരും ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്നും പങ്കെടുക്കുന്നതെന്ന് സംരംഭത്തിൻ്റെ സ്ഥാപകനായ ലെൻസ്മാൻ ഷൗക്കത്ത് പറഞ്ഞു.

ഫോട്ടോഗ്രാഫി, ഫിലിം പ്രൊഡക്ക്ഷൻ, സൗണ്ട്, ഡിസൈൻ, ആനിമേഷൻ എന്നീ രംഗങ്ങളിൽ ഓൺലൈൻ വഴിയാണ് പഠനം സാദ്ധ്യമാക്കിയിട്ടുള്ളത്. അമേരിക്കയിലെയും ഓസ്‌ട്രേല്യയിലെയും പ്രശസ്തരായ അദ്ധ്യാപകരാണ് ക്ലാസ്സുകൾ സംഘടിപ്പിക്കുന്നത്.

യുകെയിലെ പ്രശസ്തമായ വിദ്യാഭ്യാസ എം മേഖലയായ ആയ ASIC യുടെ Accreditation certificates – നൊപ്പം പഠനശേഷം Dubai production city – യിലെ Lensman photography & Film institute ൻ്റെ Intership – ഉം ലഭ്യമാകുന്നതാണ്‌.

ലോകത്തിൻ്റെ 24 ഭാഗങ്ങളിൽ Lensman Academy – യ്ക്ക് ഓഫീസ് സംവിധാനം ഉണ്ടു്.Dubai Production City – യിൽ നടക്കുന്ന ചടങ്ങിൻ്റെ തത്സമയ പ്രക്ഷേപണം YouTube & facebook വഴി വീക്ഷിക്കുവാൻ Lensman Academy.com, Lensman Express.com അല്ലെങ്കിൽ Lensman Event 2020 എന്ന് Login ചെയ്താൽ മതിയാകും.

shortlink

Related Articles

Post Your Comments


Back to top button