BollywoodGeneralLatest NewsNEWS

കമലയുടെ ചരിത്ര നേട്ടം പത്ത് വര്‍ഷം മുന്‍പ് പ്രവചിച്ച്‌ നടി മല്ലിക ഷെരാവത്ത്!!

2009 ൽ ഇരുവരും ഒന്നിച്ച്‌ പങ്കെടുത്ത ഒരു പരിപാടിക്കിടെ മല്ലിക സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ

അമേരിക്കന്‍ തിരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റായി ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ വംശജ കൂടിയായ കമല ഹാരിസ്. എന്നാൽ ഈ ചരിത്രം കുറിക്കുന്നതിനും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഈ മുന്നേറ്റം പ്രവചിച്ചിരുന്നു ബോളിവുഡ് നടി മല്ലിക ഷെരാവത്ത്. 2009 ൽ ഇരുവരും ഒന്നിച്ച്‌ പങ്കെടുത്ത ഒരു പരിപാടിക്കിടെ മല്ലിക സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ വൈറലാകുന്നു.

 

സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ആയിരുന്നു അന്ന് കമല. കമലയ്‌ക്കൊപ്പമുള്ള നിമിഷങ്ങളെക്കുറിച്ച്‌ അന്ന് മല്ലിക കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു, ‘യു എസ് പ്രസിഡന്റാകുമെന്ന് അവര്‍ പറയുന്ന ഒരു വനിതയ്‌ക്കൊപ്പം വിചിത്രമായ ഒരു പരിപാടി ആസ്വദിക്കുന്നു, കമല ഹാരിസ്. ചിക്ക്‌സ് റൂള്‍’. 2009 ജൂണ്‍ 23നാണ് ഈ ട്വീറ്റ് മല്ലിക പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button