BollywoodGeneralLatest NewsNEWS

ഡിവോഴ്‌സിന് തൊട്ടുമുന്‍പുള്ള രാത്രി വരെ ‘നിനക്ക് ഉറപ്പാണോ’ എന്നു ചോദിച്ചു; വിവാഹമോചനത്തെക്കുറിച്ചു താരസുന്ദരി

നടൻ അർജ്ജുൻ കപൂറുമായി പ്രണയത്തിൽ ആണ് നാലപ്പതിയേഴുകാരിയായ മലൈക

വിവാഹമോചനവും യുവനടനുമായുള്ള പ്രണയവും എല്ലാം ബോളിവുഡ് സുന്ദരി മലൈക അറോറയെ വാർത്തകളിൽ നിറച്ചിരുന്നു. നടന്‍ അര്‍ബാസ് ഖാനുമായുള്ള നീണ്ട നാളത്തെ ദാമ്ബത്യ ബന്ധം മലൈക അറോറ അവസാനിപ്പിച്ചത് 2017 ലാണ്. ഇരുവരും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചു തുറന്നു പറയുകയാണ് താരം.

1998 ലാണ് അര്‍ബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. എന്നാൽ ഈ ബന്ധം തങ്ങളുടെ ചുറ്റുമുള്ളവരുടെ ജീവിതത്തെക്കൂടിബാധിക്കുന്ന രീതിയില്‍ മാറിയതോടെയാണ് വേർപിരിയലിന് തീരുമാനിച്ചതെന്നു നടി പറയുന്നു. വിവാഹമോചനം ചെയ്യാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നില്ലെന്നും തന്റെ പ്രിയപ്പെട്ടവരെല്ലാം തീരുമാനം പുനപരിശോധിക്കാന്‍ ആവശ്യപ്പെട്ടെന്നുവെന്നും മലൈക വ്യക്തമാക്കി.

read also:ഒരു രൂപ പോലും മുടക്കാതെ നെറ്റ്ഫ്ളിക്സ് കാണാം; വമ്ബന്‍ ഓഫര്‍!!!

” എന്റെ ജീവിതത്തിലെ പ്രധാന തീരുമാനങ്ങള്‍ പോലെ ഇത് ഒരിക്കലും എളുപ്പമായിരുന്നില്ല. ഓരോ ദിവസവും അവസാനിക്കുന്നത് ആരുടെയെങ്കിലും കുറ്റപ്പെടുത്തലോടെയായിരുന്നു. വിവാഹമോചനവുമായി മുന്നോട്ടുപോകാന്‍ ആരും പ്രോത്സാഹിപ്പിച്ചില്ല. ഡിവോഴ്‌സിന് തൊട്ടുമുന്‍പുള്ള രാത്രി വരെ എന്റെ കുടുംബം എന്റെ അടുത്തുവന്നിരുന്ന് നിനക്ക് ഉറപ്പാണോ എന്നു ചോദിച്ചു. ആ കാലം മുഴുവന്‍ ഞാന്‍ അത് കേട്ടിരുന്നു. ” അവര്‍ക്ക് തന്നോടുള്ള സ്‌നേഹം കൊണ്ടായിരുന്നു അതെന്നും മലൈക പറയുന്നു.

ഈ ബന്ധത്തിൽ അര്‍ഹാന്‍ എന്ന മകനുണ്ട്. മികച്ച വ്യക്തികളായി മാറുന്നതിനായാണ് തങ്ങള്‍ വേര്‍പിരിഞ്ഞതെന്നും മകനും അതായിരുന്നു നല്ലതെന്നും താരം കൂട്ടിച്ചേർത്തു.

നടൻ അർജ്ജുൻ കപൂറുമായി പ്രണയത്തിൽ ആണ് നാലപ്പതിയേഴുകാരിയായ മലൈക

shortlink

Related Articles

Post Your Comments


Back to top button