കഴിഞ്ഞ ദിവസം നടന്ന മുംബൈ – ഡൽഹി ഐ പി എൽ ഫൈനൽ മത്സരം ആരാധകർക്ക് വലിയ ആവേശം നൽകിയപ്പോൾ അതിലും വലിയ ആവേശം കേരളത്തിലെ സിനിമാ പ്രേമികളിൽ പ്രകടമായിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവേശകരമായ ഫൈനൽ മത്സരം കാണാൻ മോഹൻലാൽ എന്ന സൂപ്പർ താരം സൂപ്പർ സ്റ്റൈലോടെ എത്തിയതായിരുന്നു അതിന് കാരണം.
ഐ പി എൽ ഫൈനൽ മത്സരത്തിന് സാക്ഷിയായ മോഹൻലാൽ മനോരമ ദിനപത്രത്തിൽ പങ്കുവച്ചത്
‘ഞാൻ പല സ്റ്റേഡിയങ്ങളിലും കളി കണ്ടിട്ടുണ്ട്. പക്ഷേ ഈ ഐ പി എൽ ഫൈനൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. സ്റ്റേഡിയത്തിന്റെ അലറിമറിയുന്ന ലഹരിയായിരുന്നു എല്ലാക്കാലവും കളിയുടെ ലഹരിക്കു മുൻപു തലയ്ക്ക് പിടിക്കുന്നത്. ഫുട്ബോളിലായാലും, ക്രിക്കറ്റിലായാലും, റഗ്ബിയായാലും ഇതിന് മാറ്റമില്ല. സ്റ്റേഡിയത്തിൽ ഇരിക്കുമ്പോൾ എല്ലാവർക്കും ഒരു മനസ്സാണ്. എന്നാൽ ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഐപിഎൽ ഫൈനലിന് ആരവവും ആളുമില്ലാതെ ഇരിക്കുന്നതു വേറെയൊരു അനുഭവമാണ്. കളിക്കു കളിയുടെ ലഹരിയുണ്ട്. അതു നേരിൽ കാണുന്നതു വല്ലാത്ത അനുഭവവുമാണ്. .അതിലൂടെത്തന്നെയാണു ഞാൻ കടന്നു പോയത്. എന്നാൽ ആദ്യ പന്തിൽ തന്നെ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീണപ്പോഴാണ് ശരിക്കും ഞെട്ടിയത്. മുൻപായിരുന്നെങ്കിൽ വിക്കറ്റു വീണ ആ നിമിഷം ഒരു വെടിക്കെട്ടുപോലെ ഇവിടം കുലുക്കിയേനെ. കാലിയായ ഗാലറികൾക്ക് നടുവിലാണല്ലോ ഞാനിരിക്കുനത് എന്നു തിരിച്ചറിഞ്ഞപ്പോഴുണ്ടായ ഞെട്ടൽ ഇപ്പോഴും ഉള്ളിലുണ്ട്. പക്ഷേ നിശ്ശബ്ദതയ്ക്കും മേലെയായിരുന്നു ഈ ഐപിഎൽ ഫൈനൽ നൽകിയ അനുഭവം.ഒരോ പന്തിലും ആവേശം നിറച്ച ഫൈനൽ’. മോഹന്‍ലാല്‍ കുറിക്കുന്നു.
Post Your Comments