GeneralLatest NewsMollywoodNEWS

എടീ എന്റെ കല്യാണം നടന്നപ്പോള്‍ ഭയങ്കര ചെലവായിരുന്നു, നീ ഈ കൊറോണക്കാലത്ത് കല്യാണം കഴിക്ക്, വളരെ ലാഭമാണ്; അനിയന്റെ ഉപദേശത്തെ കുറിച്ച്‌ സുബി സുരേഷ്

കൊവിഡ് കാലത്തായിരുന്നു സുബി പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

മിനി സ്‌ക്രീന്‍ ബിഗ് സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് സുബി സുരേഷ്. കൃഷി, യൂട്യൂബ് ചാനല്‍ തുടങ്ങിയവയില്‍ സജീവമായ സുബ്ി ഇപ്പോഴിത വിവാഹജ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അനിയന്‍ എബി നല്‍കിയ രസകരമായ ഉപദേശത്തെ കുറിച്ച് സുബി പങ്കുവച്ചത്.

‘അനിയന്‍ എബിയുടെ വിവാഹം അടുത്തിടെയായിരുന്നു. ഇപ്പോള്‍ അവന്‍ തമാശയ്ക്ക് പറയാറുണ്ട്, എടീ എന്റെ കല്യാണം നടന്നപ്പോള്‍ ഭയങ്കര ചെലവായിരുന്നു. നീ ഈ കൊറോണക്കാലത്ത് കല്യാണം കഴിക്ക്. വളരെ ലാഭമാണ്. അധികം ആഘോഷവും വേണ്ട, തിരക്കും കാണില്ല എന്ന്. എന്തായാലും ഞാന്‍ തല്‍ക്കാലം വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വരട്ടെ, നോക്കാം’ എന്നാണ് സുബി പറയുന്നത്.

കൊവിഡ് കാലത്തായിരുന്നു സുബി പുതിയ യൂട്യൂബ് ചാനല്‍ ആരംഭിച്ചത്.

shortlink

Related Articles

Post Your Comments


Back to top button