GeneralLatest NewsNEWSTV Shows

കാവ്യ മാധവന്റെയും പൂര്‍ണിമയുടെയും വഴിയേ ഉപ്പും മുളകിലെയും പ്രിയതാരം ജൂഹി റുസ്തഗിയും; ആകാംക്ഷയോടെ ആരാധകർ

ലെച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയായിട്ടെത്തി പ്രേക്ഷക പ്രീതി നേടിയ

ജനപ്രിയ പരമ്പര ഉപ്പും മുളകിലൂടെ ശ്രദ്ധനേടിയ താരമാണ് ജൂഹി റുസ്തഗി. പരമ്ബരയില്‍ ലെച്ചു എന്ന ലക്ഷ്മി ബാലചന്ദ്രന്‍ തമ്പിയായിട്ടെത്തി പ്രേക്ഷക പ്രീതി നേടിയ താരത്തിന് ആരാധകർ ഏറെയാണ്. ജൂഹി ഉപ്പും മുളകിലെയും അഭിനയം നിര്‍ത്തിയെങ്കിലും സോഷ്യൽ മീഡിയയിൽ തന്റെ വിശേഷങ്ങൾ പങ്കുവച്ചു എത്താറുണ്ട്.

ഇന്ന് ലൈവില്‍ വരുമെന്നും ഒരു ബ്യൂട്ടിക് ഉദ്ഘാടനം നടത്താന്‍ പോവുകയാണെന്നും അറിയിച്ചു എത്തിയിരിക്കുകയാണ് ജൂഹി. എന്നാൽ ജൂഹി സ്വന്തമായി ബ്യൂട്ടിക് തുടങ്ങി ബിസിനസ് മേഖലയിലേക്ക് കടക്കുന്നതാണോ എന്ന കാര്യത്തെ കുറിച്ച്‌ കൂടുതല്‍ വ്യക്തത വന്നിട്ടില്ല.

കാവ്യ മാധവന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, സാനിയ അയ്യപ്പന്‍ തുടങ്ങി മലയാളത്തിലെ താരസുന്ദരിമാരെല്ലാം സിനിമയ്‌ക്കൊപ്പം ബിസിനസും കൈകാര്യം ചെയ്യുന്നുണ്ട്. ജൂഹിയും ഈ പാതയിലൂടെ മുന്നോട്ട് പോവുകയാണൊ എന്ന ആകാംക്ഷയിലാണ് ആരാധകർ

shortlink

Related Articles

Post Your Comments


Back to top button