CinemaGeneralMollywoodNEWS

അദ്ദേഹം എനിക്ക് ചെറിയ ഒരു വേഷം നൽകിയാൽ പോലും ഞാൻ ഡേറ്റ് കൊടുക്കും : കാരണം പറഞ്ഞു ദിലീഷ് പോത്തൻ

പിന്നെ കാശിന് അത്യാവശ്യമുള്ള സമയത്ത് സിനിമ വരുമ്പോൾ ഒന്നും നോക്കാതെ ചെയ്തിട്ടുണ്ട്

സംവിധാകനെന്ന നിലയിൽ മാത്രമല്ല നടനെന്ന നിലയിലും കൈയ്യടി നേടിയിട്ടുള്ള ദിലീഷ് പോത്തൻ താൻ ഒരു സിനിമ ചൂസ് ചെയ്യുന്നതിന്റെ കാരണത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. പണത്തിന് ആവശ്യം വന്നപ്പോഴും അടുത്ത സുഹൃത്ത് അഭിനയിക്കാൻ വിളിച്ചപ്പോഴും ഒന്നും നോക്കാതെ സിനിമ ചെയ്ത താൻ നല്ല സിനിമയിലെ തല്ലി പൊളി വേഷങ്ങളും ചെയ്തിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ദിലീഷ് പോത്തന്‍

‘സിനിമ തെരഞ്ഞെടുക്കാൻ പല കാരണങ്ങളുമുണ്ട്. ഒരു സുഹൃത്തിന് വേണ്ടി സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. ആ ക്യാരക്ടർ നല്ലതാണോ സിനിമ എനിക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടോ എന്നൊന്നും ഞാൻ നോക്കാറില്ല, കാരണം ഞാൻ വ്യക്തി എന്ന നിലയിൽ അങ്ങനെയാണ്. എന്റെ ക്യാരക്ടർ തല്ലി പൊളിയാണ് പക്ഷേ സിനിമ നല്ലതാണ് അതുകൊണ്ട് ഞാൻ സിനിമ ചെയ്തിട്ടുണ്ട്. പിന്നെ കാശിന് അത്യാവശ്യമുള്ള സമയത്ത് സിനിമ വരുമ്പോൾ ഒന്നും നോക്കാതെ ചെയ്തിട്ടുണ്ട്. എനിക്ക് ചില സംവിധായകരുടെ സഹ സംവിധായകനാകാൻ മോഹം തോന്നിയിട്ടുണ്ട്. സത്യൻ അന്തിക്കാടിനൊപ്പം വർക്ക് ചെയ്യാൻ ആഗ്രഹമുള്ളത് കൊണ്ട് അദ്ദേഹം ഒരു സിനിമയിൽ വിളിച്ചിട്ട് ചെറിയ വേഷം നൽകിയാൽ പോലും ഞാൻ പോകുമായിരുന്നു. കാരണം എനിക്ക് സത്യൻ അന്തിക്കാട് സിനിമ എങ്ങനെയാണ് എടുക്കുന്നതെന്ന് ഒന്ന് കണ്ടാൽ മതി. അങ്ങനെ ഞാൻ ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ദിലീഷ് പോത്തന്‍ പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button