CinemaGeneralMollywood

ഉഗ്രൻ തിരിച്ചുവരവുമായി സനൂഷ ; ഡോ പ്രവീണിനൊപ്പം അഭിനയിച്ച ‘ദി ടാർജറ്റ്’ ശ്രദ്ധേയമാവുന്നു

സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ്‌ ഒരുക്കിയ 'ദി ടാര്‍ജറ്റ്' എന്ന ഷോര്‍ട്ട് വീഡിയോയിലൂടെയാണ് താരം എത്തിയിരിക്കുന്നത്.

ബാല താരമായി സിനിമയിലെത്തി പിന്നീട് ദിലീപ് ഉൾപ്പടെയുള്ള നടന്മാരുടെ നായികയായി പ്രേഷകരുടെ മനസ്സിൽ ഇടം നേടിയ നടിയാണ് സനൂഷ. എന്നാൽ പിന്നീട് സിനിമകളിൽ നിന്ന് വിട്ടു നിന്ന താരം ഒരിടവേളയ്ക്ക് ശേഷം സ്ക്രീനിലേക്ക് എത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലൂടെ അല്ല താരം തിരിച്ചെത്തുന്നത് എന്നുള്ള പ്രത്യേകതയും ഉണ്ട്. സെയ്ഫ് ആൻഡ് സ്‌ട്രോങ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ്‌ ഒരുക്കിയ ‘ദി ടാർജറ്റ്’ എന്ന ഷോർട്ട് വീഡിയോയിലൂടെയാണ് സനൂഷ എത്തിയിരിക്കുന്നത്. നടനും നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺ റാണയാണ് സനൂഷയുടെ നായകനായി എത്തിയിക്കുന്നത്.

ഡോ. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്‌ട്രോങ്ങ് ബിസ്സ്‌നസ്സ് കൺസൾട്ടൻസിനായി ഒരുക്കിയ വീഡിയോ ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുകയാണ്.’ദി ടാർജറ്റ്’ എന്ന ഷോർട് വിഡിയോയിലൂടെ നിങ്ങളുടെ ബിസിനസ്സ് ഡോ പ്രവീൺ റാണയുടെ കോച്ചിങിലൂടെ ടാർജെറ്റിൽ എത്തിക്കാൻ സഹായകരമാകും എന്ന ആശയമാണ് വിഡിയോയിൽ.

ഷിബു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ദീപു അന്തിക്കാട് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഷാബു അന്തിക്കാട്. ഛായാഗ്രഹണം -പ്രകാശ് വേലായുധൻ. സംഗീതം- മണികണ്ഠൻ.

shortlink

Post Your Comments


Back to top button