CinemaLatest NewsNEWS

ബുക്ക് എഴുതാൻ കാശില്ല, അച്ഛന്റെ പണത്തിൽ നിന്ന് ചെയ്യില്ലെന്ന് പറഞ്ഞു; പ്രണവ് മോഹൻലാൽ എന്റെ കൂടെ സഹസംവിധായകനായെത്തിയത് അങ്ങനെ; ജിത്തു ജോസഫ്

കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി തന്നെ ചെയ്യുമെന്നും ജിത്തു

ഒരിക്കലും ലാലേട്ടന് പ്രണവ് നടൻ ആവണമെന്നുള്ള നിർബന്ധം ഒന്നുമില്ലായിരുന്നു. എന്തെങ്കിലും ഒരു പ്രൊഫഷൻ വേണമെന്നുള്ള താത്പര്യമേ ഉണ്ടായിരുന്നുള്ളൂ. അല്ലാതെ മോഹൻലാൽ നിർബന്ധിച്ചത് കൊണ്ടൊന്നുമല്ല അയാൾ അഭിനയത്തിലേക്ക് വന്നത്.

ഇപ്പോഴിതാ പ്രണവ് സഹസംവിധായകനായി എത്തിയതിന് പിന്നിലെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ജീത്തു ജോസഫ്. സിനിമ ‘ലൈഫ് ഓഫ് ജോസൂട്ടി’യുടെ സമയത്ത് അസിസ്റ്റന്റ് ഡയറക്ടറായി പ്രണവ് വന്നപ്പോൾ ഡയറക്ഷനിനാലണോ താത്പര്യമെന്ന് ഞാൻ ചോദിച്ചു. ‘ ഒരു ബുക്ക് എഴുതാനുണ്ട് അതിന് കുറച്ച് കാശിന്റെ ആവശ്യമുണ്ട് അതിന് വേണ്ടിയാണ് വന്നതെന്നാണ് മറുപടി കിട്ടിയത്

കൂടാതെ അച്ഛന്റെ പൈസ കൊണ്ട് ഞാൻ അത് ചെയ്യില്ല’ എന്നാണ് പ്രണവ് അന്ന് നൽകിയ മറുപടി. പ്രണവിനെ ഒരു ജോലി ഏൽപിച്ചാൽ അയാളുടെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ആ ജോലി ഭംഗിയായി തന്നെ ചെയ്യുമെന്നും ജിത്തു ജോസഫ്.

 

 

 

shortlink

Post Your Comments


Back to top button