CinemaLatest News

സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി, വധു സഹസംവിധായിക

അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു

രോമാ‍ഞ്ചം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി.

സഹസംവിധായികയായ ഷിഫിന ബിബിനാണ് വധു. രോമാഞ്ചം സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായി ഷിഫിനയെത്തിയിരുന്നു.

അൻവർ റഷീദ്, സമീർ താഹിർ തുടങ്ങിയവർ വിവാഹത്തിനെത്തിയിരുന്നു, അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമെത്തിയ ലളിതമായ ചടങ്ങായിരുന്നു ഇരുവരുടെയും വിവാഹം.

മലയാളത്തിൽ അപൂർവ്വമായ കോമഡി ഹൊറർ കാറ്റ​ഗറിയിലെത്തിയ രോമാഞ്ചം വിജയിച്ച ചിത്രങ്ങളിലൊന്നാണ്.

2007 ൽ ബം​ഗളുരുവിൽ പഠിക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ കഥയാണ് ചിത്രം പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button