മലയാളത്തിന്റെ പ്രിയ താരങ്ങളാണ് മംമ്ത മോഹന്‍ദാസും ദിലീപും. ഇരുവരും ഒന്നിച്ചെത്തിയ സിനിമകളെല്ലാം ഹിറ്റായിരുന്നു. പാസഞ്ചര്‍, മൈ ബോസ്, ടു കണ്ട്രീസ്, കോടതി സമക്ഷം ബാലന് വക്കീല്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ഭാഗ്യ ജോഡികളായി ഇരുവരും. ഇപ്പോഴിതാ ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്നു പറയുകയാണ് മംമ്ത.
സിനിമയില്‍ ഞങ്ങള്‍ അടികൂടുന്ന കഥാപാത്രങ്ങളായിരുന്നു.ദിവസം മുഴുവന്‍ വഴക്കിടുന്ന ഞങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. നല്ല സുഹൃത്തുക്കളാണ്. അടികൂടിക്കൂടിയാണ് സുഹൃത്തുക്കളായത്.. ആ സൗഹൃദം ഇന്നും നിലനില്‍ക്കുന്നുണ്ട്. ഈ ചിത്രങ്ങളിലാണ് ഞങ്ങള്‍ക്ക് ഞങ്ങളുടെ കഴിവുകളും ദൗര്‍ബല്യങ്ങളും തിരിച്ചറിയാനായത്. അത് ഞങ്ങളുടെ സൗഹൃദത്തെ രൂപപ്പെടുത്തി. മൈബോസിന്റെ സ്ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാനുളള കാര്യങ്ങളുണ്ടായിരുന്നു. ദിലീപേട്ടനും ഞാനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഒന്നാമത് ഞാന്‍ കുറച്ച് വെസ്റ്റേണെെസ്ഡ് ആണ്. എന്റെ ശക്തി ഇംഗ്ലീഷാണ് മലയാളമല്ല. എന്നാല്‍ ദിലീപേട്ടന് ഒട്ടും വെസ്റ്റേണെെസ്ഡ് അല്ല, ദിലീപേട്ടന്റെ സ്ട്രെംഗ്ത് മലയാളം ആണ്.കാണാനും ഞങ്ങള്‍ തമ്മില്‍, ഇപ്പോ ദിലീപേട്ടന് ഒന്ന് നേരെ നിന്നാല്‍ മാത്രമേ എന്റെ ഉയരത്തില്‍ വരുളളൂ. സോ ഇത്തരത്തിലുളള ചില വ്യത്യാസങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ട്. അപ്പോ എന്ത് വേണമെങ്കിലും അങ്ങോട്ട് എടാ പോടാ അങ്ങനെയൊക്കെ സംസാരിക്കാം. ഇപ്പോ എന്തുണ്ടെങ്കിലും ഉളളത് പോലെ ഞാന്‍ അദ്ദേഹത്തോട് പറയും.അപ്പോ അത് പുളളി അംഗീകരിക്കുന്നില്ലെങ്കില്‍ ഉളളത് പോലെ ഇങ്ങോട്ടും പറയും.” മംമ്ത പങ്കുവച്ചു
Post Your Comments