CinemaGeneralMollywoodNEWS

മഞ്ജു വാര്യർ ഒളിപ്പിച്ച രഹസ്യം ഇതായിരുന്നു ; പരസ്യമാക്കി പൃഥ്വിരാജ്

മഞ്ജു വാര്യരുടെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് ജാക്ക് ആന്‍ഡ് ജില്ലിലേത്

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ. അഭിനയ മികവുകൊണ്ട് എന്നും വിസ്മയിപ്പിക്കുന്ന താരമാണ് മഞ്ജു. നീണ്ടവർഷത്തെ ഇടവേളയ്ക്ക് ശേഷം ഗംഭീര തിരിച്ചു വരവാണ് മഞ്ജു നടത്തിയത്.ഒരിക്കൽക്കൂടി മഞ്ജു ഗായികയായി എന്ന വിവരം പുറത്തുവിടുകയാണ് പൃഥ്വിരാജ്. മഞ്ജു വാര്യർ നായികയായി എത്തുന്ന ഷൂട്ടിംഗ് പൂർത്തിയാക്കിയ ‘ജാക്ക് ആൻഡ് ജിൽ’ എന്ന ചിത്രത്തിലാണ് മഞ്ജു പാടുന്നത്.

മഞ്ജു വാര്യരും കാളിദാസ് ജയറാമും പ്രധാന വേഷത്തിലെത്തുന്ന ജാക്ക് ആൻഡ് ജിൽ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. തുടക്കം മുതലേ തന്നെ വാർത്തകളിൽ ഇടം നേടിയിരുന്നു. സിനിമയുടെ വിശേഷങ്ങളും ലൊക്കേഷൻ ചിത്രങ്ങളുമൊക്കെ നേരത്തെ തന്നെ വൈറലായി മാറിയിരുന്നു. മഞ്ജുവിന്റെ ഗാനങ്ങളുടെ കൂട്ടത്തിലേക്ക് ചേർത്തുവെക്കാവുന്ന മനോഹരമായൊരു ഗാനം ജാക്ക് ആൻഡ് ജില്ലിലുണ്ടെന്ന് പറഞ്ഞായിരുന്നു പൃഥ്വിരാജ് എത്തിയത്. നവംബർ 27നാണ് കിം കിം എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലറിക്കൽ വീഡിയോ നവംബർ 27ന് പുറത്തുവരുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

താങ്ക് യൂ രാജുവെന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യർ എത്തിയത്. താരങ്ങളും ആരാധകരുമുൾപ്പടെ നിരവധി പേരായിരുന്നു പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയത്. രമേഷ് പിഷാരടി, ശിവദ ഇവരെല്ലാം മഞ്ജുവിന് ആശംസ അറിയിച്ചെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button