GeneralLatest NewsMollywoodNEWS

മഹാനടന്‍ തിലകന്റെ മകന്‍ BJP സ്ഥാനാര്‍ത്ഥി

യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.     

മലയാളത്തിന്റെ മഹാനടന്‍ തിലകന്റെ മകന്‍ BJP സ്ഥാനാര്‍ത്ഥിയാകുന്നു. നടൻ കൂടിയായ ഷിബു തിലകന്‍ ആണ് തൃപ്പൂണിത്തുറ നഗരസഭയിലെ 25-)0 വാര്‍ഡിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുന്നത്. നിലവില്‍ തൃപ്പുണിത്തുറ നഗരസഭയില്‍ 11 സീറ്റുകളാണ് ബി ജെ പിക്കുള്ളത്.

96 മുതല്‍ ബി.ജെ.പി പ്രവര്‍ത്തകനാണ് ഷിബു . തപസ്യ കലാസാഹിത്യ വേദിയുടെ സജീവ പ്രവര്‍ത്തകനും ബി.ജെ.പി തിരുവാങ്കുളം ഏരിയാ സെക്രട്ടറിയുമാണ്. തിലകന്റെ നാടകട്രൂപ്പിലും സജീവമായിരുന്നു. അച്ഛനെ സെറ്റുകളിലെത്തിച്ചിരുന്നതും ഷിബുവാണ്. ഓരോ വീടുകളിലുമെത്തി തിലകന്റെ മകനാണെന്നു പരിചയപ്പെടുത്തുമ്ബോള്‍ മലയാളിയ്ക്ക് ആ മഹാനടനോടുള്ള സ്നേഹം ആ മുഖങ്ങളില്‍ നിന്ന് വ്യക്തമാകും . ഇത് തനിക്ക് കരുത്ത് നല്‍കുന്നതായി ഷിബു തിലകന്‍ പറയുന്നു.

യക്ഷിയും ഞാനും, ഇവിടം സ്വര്‍ഗമാണ്, ഗുണ്ട, ചാലക്കുടിക്കാരന്‍ ചങ്ങാതി തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും ഹ്രസ്വചിത്രങ്ങളിലും ഷിബു അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button