CinemaGeneral

ചിരുവിനെ കുങ്കുമം തൊട്ടനുഗ്രഹിച്ച് മേഘ്‌ന രാജ് ; കണ്ണുനനയിപ്പിക്കുന്ന ചിത്രം വൈറലാവുന്നു

രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നാളുകൾ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം

സിനിമാലോകത്തെ ഒരുപോലെ വേദനയിലാഴ്ത്തിയ സംഭവമാണ് നടൻ ചിരഞ്ജീവി സർജയുടെ മരണം. മലയാളികളുടെ ഇഷ്ടപെട്ട നടികൂടിയായ മേഘ്‌ന രാജിന്റെ ഭർത്താവുകൂടിയാ ചിരഞ്ജീവി സർജ ഹൃധയാഗത്തെ തുടർന്നാണ് മരണപ്പെട്ടത്. മേഘ്‌ന ഗർഫിണിയായിരിക്കുമ്പോഴുള്ള ചിരഞ്ജീവിയുടെ മരണം പ്രേക്ഷകരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി. ഇപ്പോഴിതാ തന്റെ പ്രിയതമനുമായൊത്തുള്ള ചിത്രമാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്.

ലൊക്കേഷനിലേക്ക് ചിരുവിനെ യാത്രയാക്കുന്ന മേഘ്‌നയുടെ ചിത്രമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. മേഘ്‌ന രാജിന്റേയും ചിരഞ്ജീവി സർജയുടേയും ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറാറുണ്ട്. 10 വർഷത്തെ സൗഹൃദത്തിനൊടുവിലായാണ് ഇരുവരും വിവാഹിതരായത്. രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നാളുകൾ പിന്നിടുന്നതിനിടയിലായിരുന്നു ചിരുവിന്റെ വിയോഗം.

സീമന്ത ചടങ്ങളിലും ബേബി ഷവർ പാർട്ടിയിലുമെല്ലാം ചിരുവിന്റെ സാന്നിധ്യം കുടുംബാംഗങ്ങളും ഉറപ്പുവരുത്തിയിരുന്നു. ചിരിച്ച മുഖത്തോടെയുള്ള ചിരുവിന്റെ കട്ടൗട്ടിന് അരികെ നിൽക്കുന്ന മേഘ്‌നയുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

ജാഗ്വരി ക്രോസ് എന്ന സിനിമയ്ക്ക് മുൻപായുള്ള ചിത്രമായിരുന്നു. കാറിലിരുന്ന് ചിരുവിന്റെ നെറ്റിയിൽ കുങ്കുമം തൊടുന്ന മേഘ്‌നയെയാണ് ചിത്രത്തിൽ കാണുന്നത്. 2019 ഫെബ്രുവരി 10നായിരുന്നു മേഘ്‌ന ഇൻസ്റ്റഗ്രാമിൽ ഈ ഫോട്ടോ പോസ്റ്റ് ചെയ്തത്. ചിരുവും ധ്രുവയുമുൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് ലൈക്കടിച്ചിട്ടുള്ളത്.

ചിരുവിൻറെ മകന് ചിൻറുവെന്നാണ് ചെല്ലപ്പേര് നൽകിയത്. ചിരു തിരികെ വന്നത് പോലെയാണ് തോന്നുന്നത്. കുഞ്ഞതിഥി എത്തിയതോടെ മേഘ്നയും സന്തോഷത്തിലാണ്.

shortlink

Post Your Comments


Back to top button