GeneralLatest NewsMollywood

പ്രിയദർശനോടൊപ്പം മോഹൻലാലും മമ്മൂട്ടിയും മുരളിയും ; കൂട്ടുകെട്ടിന്റെ അപൂർവ ചിത്രം വൈറലാകുന്നു

അന്തരിച്ച നടൻ മുരളിയും ഫോട്ടോയിൽ കാണുന്നത് ശ്രദ്ധേയമാവുന്നു

മലയാളസിനിമയുടെ സ്വകാര്യ അഹങ്കാരങ്ങളാണ് സംവിധായകൻ പ്രിയദർശനും, നടന്മാരായ മാമൂട്ടിയും മോഹൻലാലുമൊക്കെ. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഹിറ്റ് ചിത്രങ്ങളാണ് സിനിമാലോകത്തിനു സമ്മാനിച്ചിട്ടുള്ളത്. താരങ്ങളുടെ ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ എപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും മുരളിയും പ്രിയദർശനുമൊക്കെയുള്ള ഒരു അപൂർവ ചിത്രമാണ് തരംഗമാകുന്നത്.

ഒരുപാട് വർഷങ്ങൾക്ക് മുമ്പുള്ളതാണ് ഫോട്ടോയെന്ന് വ്യക്തം. അന്തരിച്ച നടൻ മുരളിയും ഫോട്ടോയിൽ കാണുന്നത് ശ്രദ്ധേയമാവുന്നു. ആരാധകരും ഇതിനോടകം ചിത്രം ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. അതേസമയം ചിത്രം എന്നാണ് എടുത്തത് എന്ന് ഒന്നും വ്യക്തമാകുന്നില്ല. എന്തായാലും സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ചിത്രം.

 

shortlink

Related Articles

Post Your Comments


Back to top button