GeneralLatest News

പുത്തൻ ലുക്കിൽ നടി വീണാ നായർ ; ചിത്രങ്ങൾ കാണാം

മൂന്ന് ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവെച്ചത്

സീരിയലിലൂടെ സിനിമയിലെത്തി പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് വീണാ നായർ. വെളളിമൂങ്ങ എന്ന ചിത്രത്തിലൂടെയാണ് വീണ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ടെലിവിഷൻ ഷോയായ ബിഗ് ബോസ് രണ്ടാം സീസണിൽ താരം പങ്കെടുത്തിരുന്നു. സമൂഹമാധ്യമങ്ങളിലും താരം തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്.

അടുത്തിടയിലാണ് ബിഗ് ബോസ് താരങ്ങളെല്ലാം ഒന്നിക്കുന്ന വെബ് സീരീസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടർന്ന് ലൊക്കേഷനിൽ നിന്നുളള ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോഴിതാ വീണാ നായരുടെതായി വന്ന പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മൂന്ന് ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ നടി പങ്കുവെച്ചത്. വേറിട്ട ക്യാപ്ഷനുകളിലാണ് ഈ ചിത്രങ്ങളെല്ലാം വന്നിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്റ്റ് ചെയ്തിരിക്കുന്നത്.

ബിഗ് ബോസ് മൽസരാർത്ഥിയായ രാജിനി ചാണ്ടിയുടെ വീട്ടിലാണ് വെബ് സീരിസ് ചിത്രീകരണം നടന്നത്. വീണയ്‌ക്കൊപ്പം ആര്യ, ഫുക്രു, പ്രദീപ് ചന്ദ്രൻ, അലക്‌സാൻഡ്ര, രാജിനി ചാണ്ടി, ആർജെ രഘു തുടങ്ങിയവരും സീരിസിൽ അഭിനയിക്കുന്നുണ്ട്. അടുത്തിടെ ലൊക്കേഷനിൽ നിന്നുളള ഒരു വീഡിയോ അലക്‌സാൻഡ്രയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button