Uncategorized

ഈ വർഷം ക്രിസ്മസ് ചൂടേറിയതാകുമെന്ന് അണിയറ പ്രവർത്തകർ; റിച്ച ഛദ്ദയുടെ ഷക്കീല തീയേറ്റർ റിലീസിനൊരുങ്ങുന്നു

ബോളിവുഡ് സൂപ്പർ താ​രം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്

തെന്നിന്ത്യയുടെ മാദകറാണി ഷ​ക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു, ബോളിവുഡ് സൂപ്പർ താ​രം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.

ഈ വരുന്ന ക്രിസ്തുമസിന് തിയേറ്ററിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ചിത്രത്തിന്റെ കിടിലൻ പോസ്റ്റർ പങ്കുവച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്.

ഈ വർഷം ക്രിസ്മസ് ചൂടേറിയതാകുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ പറയുന്നത്. ചുവന്ന സാരിയുടുത്ത് , കയ്യിലൊരു തോക്കുമായി നിൽക്കുന്ന റിച്ചയാണ് പോസ്റ്ററിലുള്ളത്.

 

https://www.instagram.com/p/CINc7ixBOuf/

shortlink

Post Your Comments


Back to top button