CinemaLatest NewsMovie GossipsTollywood

ഷക്കീലയോ സിൽക്ക് സ്മിതയോ? അനസൂയയും റിച്ചയും നേർക്കുനേർ!

മറ്റൊരു നല്ല കഥയിലൂടെ ജീവിക്കുന്നു' എന്ന കുറിപ്പോടെയായിരുന്നു അനസൂയ ചിത്രം പങ്കുവെച്ചത്

സിനിമാലോകത്തെ വിസ്മയിപ്പിച്ച താരമാണ് സില്‍ക് സ്മിത. താരത്തിന്റെ വിയോഗം ഞെട്ടലോടെയാണ് സിനിമലോകം കേട്ടത്. ഇന്നും പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയാണ് സിൽക്‌സ്മിത. താരത്തിന്റെ ബയോപിക് ചിത്രം ഒരുങ്ങുകയാണ്. സിൽക്കിനെ അവതരിപ്പിക്കാൻ ഏത് നായികയെ തിരഞ്ഞെടുക്കും എന്ന ആശയക്കുഴപ്പത്തിലായിരുന്നു അണിയറപ്രവർത്തകർ. ഇപ്പോഴിതാ ചിത്രത്തില്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ് നായികയായെത്തുമെന്ന് റിപ്പോര്‍ട്ട്.

രാം ചരണിന്റെ രംങ്കാസ്തലം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് അനസൂയ.
കഴിഞ്ഞ ദിവസം അനസൂയ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് താന്‍ സില്‍ക് സ്മിതയായെത്തുന്നുവെന്ന സൂചന നല്‍കിയത്.’മറ്റൊരു നല്ല കഥയിലൂടെ ജീവിക്കുന്നു’ എന്ന കുറിപ്പോടെയായിരുന്നു അനസൂയ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചത്. സില്‍ക് സ്മിതയുടെ ജീവിതം പറയുന്ന ചിത്രം ‘അവള്‍ അപ്പടിതാന്‍’ കെ.എസ്.മണികണ്ഠനാണ് സംവിധാനം ചെയ്യുന്നത്.

അതേസമയം ഷക്കീല ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.

ഷക്കീലയുടെ ജീവചരിത്രം  പറയുന്ന ചിത്രത്തിന്‍റെ സംവിധാനം ഇന്ദ്രജിത്ത് ലങ്കേഷ് ആണ്. ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി എത്തുന്നത്.

shortlink

Post Your Comments


Back to top button