CinemaGeneralLatest News

മണവാട്ടിപ്പെണ്ണായണിഞ്ഞൊരുങ്ങി റബേക്ക; സംശയത്തോടെ ആരാധകർ

അതി സുന്ദരിയായി, ക്രിസ്ത്യന്‍ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചിരിക്കുന്നത്

കുടുംബപ്രേക്ഷകരുടെ ഇഷ്ടതാരമാണ് റബേക്ക, കസ്തൂരിമാനിലൂടെ വക്കീലായി വന്ന് മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടനായികയായി തിളങ്ങിയ നടിയാണ് റബേക്ക സന്തോഷ്.

താരം പതിവായി സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം തന്‍റെ പ്രണയവും ആരാധകരോടായി പങ്കുവച്ചിരുന്നു. ഒരാളെന്നെ ഞാനാക്കി മാറ്റി, മറ്റൊരാള്‍ എനിക്ക് ജന്മം നല്‍കി എന്ന കുറിപ്പോടെ അമ്മയുടെയും തന്‍റെ കാമുകന്‍റെയും ചിത്രം പങ്കുവച്ചിരുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനെയാണ് റബേക്കയുടെ മറുപാതിയാകാന്‍ ഒരുങ്ങുന്നത്.

അതി സുന്ദരിയായി, ക്രിസ്ത്യന്‍ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചിരിക്കുന്നത്. റബേക്കയുടെ മണവാട്ടി വേഷം പുറത്ത വന്നതോടെ താരം വിവാഹിതയാകുവാണോ എന്നാണ് ആരാധകർ പരസ്പരം ചോദിയ്ക്കുന്നത്.

 

വെള്ള ​ഗൗണിൽ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ റബേക്ക എന്നാണ് വിവാഹിതയാകുന്നത് എന്നാണ് പലരും ചോദിയ്ക്കുന്നത്, എന്നാൽ താരം വിവാഹത്തിനായല്ല, ഒരു പരസ്യ ചിത്രത്തിനായി അണിഞ്ഞൊരുങ്ങിയതാണ എന്നാണ് വിവരം.

shortlink

Related Articles

Post Your Comments


Back to top button