CinemaLatest NewsMollywood

ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ് ; അനാർക്കലി ലുക്കെന്ന് ആരാധകർ

പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്നത് എന്ന പ്രത്യേകതയുമുണ്ട്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് പൃഥ്വിരാജ്. നടനായി തിളങ്ങിയ താരം ഇപ്പോൾ സംവിധാനത്തിലും ചുവടുറപ്പിച്ചിരിക്കുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയുടെ ചിത്രീകരണത്തിലാണ് താരമിപ്പോൾ. ഛായാഗ്രാഹകനായ തനു ബാല സംവിധാനം ചെയ്യുന്ന കോൾഡ് കേസ് എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളൊക്കെ പൃഥ്വിരാജ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

ആരാധകരൊക്കെ ചിത്രത്തിന് കമൻ്റുകളുമായി എത്തിയിട്ടുണ്ട്.പൃഥ്വിരാജ് ചിത്രത്തിൽ പോലീസ് വേഷത്തിലാണ് എത്തുന്നത്. സൈക്ലിംഗ് ചെയ്യുന്ന കഥാപാത്രത്തിൻ്റെ ലുക്കാണ് പൃഥ്വിരാജ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിലെ ഈ ലുക്ക് കണ്ട് ആരാധകരർ പറയുന്നത് പൃഥ്വി അവതരിപ്പിച്ച അനാർക്കലി എന്ന ചിത്രത്തിലെ കഥാപാത്രത്തെ പോലെ തോന്നുന്നു എന്നാണ്.

എസിപി സത്യജിത് എന്ന കഥാപാത്രത്തെയാണ് പൃഥ്വി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് വീണ്ടും കാക്കി അണിയുന്നത് എന്ന പ്രത്യേകതയുമുണ്ട്. സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ചേർന്നാണ്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ‘കോൾഡ് കേസ്’ നിർമ്മിക്കുന്നത്.

shortlink

Post Your Comments


Back to top button