CinemaKollywoodNEWS

ക്യാമറക്ക് മുന്നിൽ പുറം തിരിഞ്ഞ് വിക്രം ; സംവിധായകൻ അജയ് ജ്ഞാനമുത്തു പുറത്തുവിട്ട ചിത്രം വൈറലാകുന്നു

കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് വിക്രം. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘കോബ്ര’. കൊവിഡ് പശ്ചാത്തലത്തിൽ മാസങ്ങളോളം നിർത്തിവച്ചിരുന്ന ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം വീണ്ടും തുടങ്ങുന്നതായി അറിയിച്ച് സംവിധായകൻ അജയ് ജ്ഞാനമുത്തു ട്വീറ്റ് ചെയ്‍ത ലൊക്കേഷൻ സ്റ്റിൽ വൈറലായിരിക്കുകയാണ്.

നിരവധി മെഷീൻ ഗണ്ണുകളും ബുള്ളറ്റുകളും ക്യാമറയും ട്രൈപോഡുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയിൽ ക്യാമറയിൽ നിന്ന് പുറം തിരിഞ്ഞിരിക്കുന്നു വിക്രത്തിന്റെ ചിത്രമാണ് പുറത്തു വിട്ടിരിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്.

സൂപ്പർനാച്ചുറൽ ത്രില്ലർ എന്ന് കരുതപ്പെടുന്ന ചിത്രത്തിൽ ഏഴ് വ്യത്യസ്ത അപ്പിയറൻസുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ എസ് രവികുമാർ, രേണുക, ബാബു ആൻറണി, പദ്‍മപ്രിയ, റോബോ ശങ്കർ, കനിഹ, റോഷൻ മാത്യു, പൂവൈയ്യാർ എന്നിവർക്കൊപ്പം ക്രിക്കറ്റ് താരം ഇർഫാൻ പത്താനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

7 സ്ക്രീൻ സ്റ്റുഡിയോസിൻറെ ബാനറിൽ ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പ്രദർശനത്തിനെത്തുക. എ ആർ റഹ്മാൻ ആണ് സംഗീതം. ഛായാഗ്രഹണം ഹരീഷ് കണ്ണൻ.

shortlink

Post Your Comments


Back to top button