CinemaLatest NewsMollywood

നിഴലിനോട് പാക്കപ്പ് പറഞ്ഞ് നയൻതാര ; ലൊക്കേഷൻ ചിത്രങ്ങൾ കാണാം

ഷൂട്ടിംഗ് പൂർത്തീകരിച്ച് തിരികെ പോകാൻ നിക്കുന്ന നയൻസിന്റെ ചിത്രമാണ് വൈറലാകുന്നത്

പ്രേഷകരുടെ പ്രിയതാരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാര. ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്കെത്തുന്ന ചിത്രമാണ് നിഴൽ. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രം അനൗൺസ് ചെയ്ത അന്ന് മുതൽ തന്നെ ലൊക്കേഷൻ ചിത്രങ്ങളും വാർത്തകളും മറ്റും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ ഷൂട്ടിംഗ് പൂർത്തീകരിച്ച് തിരികെ പോകാൻ നിക്കുന്ന നയൻസിന്റെ ചിത്രമാണ് വൈറലാകുന്നത്.

ടോപ്പും സ്കേർട്ടുമണിഞ്ഞ് കിടിലൻ ലുക്കിലുള്ള താരത്തിൻ്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ആരാധകരെല്ലാം തന്നെ താരത്തിൻ്റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോൾ വൈറലാകുന്ന പുത്തൻ ചിത്രങ്ങളിലും നയൻതാരയുട സൌന്ദര്യത്തെയാണ് ആരാധകർ വാഴ്ത്തുന്നത്.

എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ നിഴലിൻ്റെ ഷൂട്ടിങ് ഇന്നാണ് പൂർത്തിയാക്കിയത്.

ത്രില്ലർ പശ്ചാത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എസ് സഞ്ജീവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button