GeneralLatest NewsSpecial

ഇടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമാണ് ; മൂന്നാറിൽ സുഹൃത്തുക്കൾക്കൊപ്പം ഹോളിഡേ ആഘോഷിച്ച് അനുശ്രീ

മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. ചുരുങ്ങിയ സമായം കൊണ്ട് തന്നെ മലയാളസിനിമയിൽ തന്റെതായ സ്ഥാനം നേടിയെടുത്ത താരം ഏവർക്കും പ്രിയങ്കരിയാണ്. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും താരം എപ്പോഴും സജീവമാണ്. തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും മറ്റു വിശേഷങ്ങളും അനു പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കൾക്കൊപ്പമുള്ള അവധിക്കാല ചിത്രമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്.

ഏതാനും സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിൽ അവധിയാഘോഷിക്കുന്ന ചിത്രങ്ങളുമായാണ് നടി അനുശ്രീ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരു 360 ഡിഗ്രി വ്യൂ കിട്ടാൻ ഇടയ്ക്ക് ഒരു ബ്രേക്ക് അനിവാര്യമാണെന്ന് കുറിച്ചുകൊണ്ടാണ് അനു ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

കൊച്ചിയിലെ സെലിബ്രിറ്റി ഹെയർ ഡിസൈനേഴ്സായ സജിത്ത്, സുജിത് എന്നിവരും അനുശ്രീയുടെ സുഹൃത്തായ മഹേഷ് പിള്ള എന്നിവരാണ് അനുശ്രീയോടൊപ്പമുള്ളത്. മൂന്നാറിലെ ഡ്രീം ക്യാച്ചർ റിസോർട്ടിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.റിസോർട്ടിലെ കുതിരകൾ ഞങ്ങളേക്കാൾ നന്നായി പോസ് ചെയ്യുന്നുണ്ട്.

ഓഫ് റോഡിങ് അനുഭവം വലിയ സർപ്രൈസായിരുന്നു. ഹോളിഡേ സീസൺ തുടങ്ങിയിരിക്കുകയാണ്. ഹാപ്പി ഹോളിഡേ എന്നും അനു ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button