Latest NewsNEWSTV Shows

ഇതെന്റെ നാലാമത്തെ പ്രണയമാണ്, ഇത് പരാജയപ്പെടില്ല ; മനസ് തുറന്ന് റെയ്ജന്‍

അവളുടെ വിവാഹം കഴിഞ്ഞെന്ന് അറിഞ്ഞപ്പോൾ എനിക്ക് അത് വലിയ ഷോക്ക് ആയിരുന്നു

മോഡലിംഗില്‍ നിന്നും അഭിനയ രംഗത്തേക്കെത്തിയ താരമാണ് റെയ്ജന്‍.
ആത്മസഖിയെന്ന എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച താരം മിനിസ്‌ക്രീനിലെ പൃഥ്വിരാജായാണ് റെയ്ജനെ വിശേഷിപ്പിക്കാറുള്ളത്. ആത്മസഖിക്ക് ശേഷമായാണ് റെയ്ജന്‍ പ്രിയപ്പെട്ടവളുമായെത്തിയത്. ലോക് ഡൗണായതോടെ താരം ഈ പരമ്പരയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു.

സ്‌ക്രീനിലെ വിശേഷങ്ങളും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞുള്ള റെയ്ജന്റെ ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. താന്‍ പ്രണയത്തിലാണെന്നായിരുന്നു ലേറ്റസ്റ്റ് അഭിമുഖത്തില്‍ താരം പറഞ്ഞത്. ഇന്‍ഡസ്ട്രിയിലുള്ള ആളാണോ എന്ന ചോദ്യത്തിന് അല്ല എന്ന മറുപടിയാണ് റെയ്ജന്‍ നൽകിയത്.

റെയ്ജന്റെ ആദ്യ മൂന്ന് പ്രണയവും പരാജയമായിരുന്നു. നാലാമത്തെ ആണ് ഇത്. എന്നാൽ ഇത് ഒരു പരാജയമാകില്ല. അഭിനയമേഖലയെക്കുറിച്ച് അറിയാവുന്ന തന്നെ ശരിക്കും മനസ്സിലാക്കിയ ആളാണ് ഇപ്പോഴത്തെ പ്രണയിനി.അനുശ്രീയും റെയ്ജനും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്. അടുത്ത സുഹൃത്തുക്കളാണ് തങ്ങളെന്ന് പറഞ്ഞ് ഇരുവരും എത്തിയതോടെയായിരുന്നു യാഥാര്‍ത്ഥ്യം പുറത്തുവന്നത്.

മൂന്ന് പ്രണയപരാജയമുണ്ടായിട്ടുണ്ട് ജീവിതത്തില്‍. ആദ്യത്തേത് ഒരുപാട് വേദനിപ്പിച്ചിരുന്നു. കോളേജ് പഠനത്തിനിടയിലായിരുന്നു അത് സംഭവിച്ചത്. അവര്‍ കുടുംബസമേതം വിദേശത്തായിരുന്നു. പഠനം കഴിഞ്ഞ് തിരിച്ചുപോയിരുന്നു. പിന്നീട് നാട്ടിലേക്ക് വന്നപ്പോഴാണ് വിവാഹിതയായെന്ന് പറഞ്ഞത്. അത് എനിക്ക് വലിയ ഷോക്ക് ആയിരുന്നുവെന്ന്
റെയ്ജൻ പറഞ്ഞു.

Post Your Comments


Back to top button