CinemaLatest NewsNEWS

പുത്തൻ ചിത്രം “കാറല്‍മാക്സ് ഭക്തനായിരുന്നു”; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സുനില്‍ സുഗത, വിനോദ് കോവൂര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍

“കാറല്‍മാക്സ് ഭക്തനായിരുന്നു”, ധീരജ് ഡെന്നിയെ നായകനാക്കി വിബിന്‍ എന്‍. വേലായുധന്‍, സാജിര്‍ മജീദ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. പേരുകൊണ്ട് തന്നെ വ്യത്യസ്തമായ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്.

ചിത്രത്തിൽ ഗോപിക നായരാണ് നായിക. സുനില്‍ സുഗത, വിനോദ് കോവൂര്‍, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. പ്രണയം, രാഷ്ട്രീയം, ത്രില്ലര്‍ എന്നീ മൂന്ന് ജോണറും അടങ്ങിതാണ് ഈ ചിത്രം.

കൂടാതെ മഹേഷ് മാധവന്‍ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്‍റെ എഡിറ്റിര്‍ ദാസന്‍, ഡേവിസ് എന്നിവരാണ്. കെ. കെ ഫിലിംസിന്റെ ബാനറില്‍ കെ. പി തോമസ് ആണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button