GeneralLatest NewsMollywoodNEWS

ബി.ജെ.പി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരാൻ പറഞ്ഞതെന്തിന്? സുരേഷ് ഗോപിയുടെ വാക്കുകൾ വളച്ചൊടിച്ചതോ?

സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പ്രസംഗം വിവാദത്തിൽ.

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികൾക്കായി പ്രചാരണ പരിപാടികളിൽ സജീവമാണ് നടനും എം പിയുമായ സുരേഷ് ഗോപി. മൂന്ന് ദിവസം നീണ്ട പ്രചാരണപരിപാടികളിൽ പങ്കെടുത്ത സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പ്രസംഗം വിവാദത്തിൽ. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തുമായി വരുന്നവരുടെ ആവശ്യങ്ങള്‍ മാത്രമേ താന്‍ നടപ്പിലാക്കി കൊടുക്കൂ എന്ന അദ്ദേഹത്തിന്റെ വാക്കുകളാണ് വിവാദത്തിൽ ആയിരിക്കുന്നത്.

read  also:റസ്‌റ്റോറന്റില്‍ പ്ലേറ്റുകള്‍ എറിഞ്ഞ് ഉടച്ച്‌ സല്‍മാന്‍ ഖാന്റെ സഹോദരി!!

”തന്റെ ഓഫീസിലേക്ക് കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുളള ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് കത്തുകള്‍ വരാറുണ്ട്. അതില്‍ ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ ശുപാര്‍ശ കത്ത് കൂടി ഉണ്ടാവാറുണ്ട്. ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ കത്തില്ലാതെ വരുന്ന കത്തുകള്‍ സ്വീകരിക്കുന്നില്ല” എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

തൃശൂര്‍ കോര്‍പ്പറേഷനില്‍ ബി ജെ പി 21 മുതല്‍ 30 സീറ്റുകള്‍ വരെ നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button