CinemaGeneralHollywoodLatest News

ബ്രിട്ടീഷ് നടി ബാർബറ വിൻഡ്‌സർ അന്തരിച്ചു

2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചിരുന്നു

ബ്രിട്ടിഷ് നടി ബാർബറ വിൻഡ്സർ (83) അന്തരിച്ചു. മറവി രോഗത്തിന് ചികിത്സയിലായിരുന്നു.ഭ‍ര്‍ത്താവ് സ്കോട്ട് മിച്ചലാണ് മരണവാർത്ത അറിയിച്ചത്. ദി ക്യാരി ഓൺ ഫിലിംസ്, ഈസ്റ്റ് എൻഡേഴ്സ് തുടങ്ങിയ പരമ്പരയിലൂടെയാണ് ബാർബറ പ്രശസ്തയായത്.

2014 ല്‍ ബാര്‍ബറക്ക് അല്‍ഷിമേഴ്‌സ് രോഗം നിര്‍ണയിച്ചിരുന്നു. പക്ഷേ  2018 വരെ അത് രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

ഈസ്റ്റ് എൻഡേഴ്സിലെ പെഗ്ഗി മിച്ചൽ എന്ന കഥാപാത്രമായി അഭിനയജീവിതം തുടങ്ങിയ ബാര്‍ബറ വളരെ പെട്ടെന്നാണ് മിനി സ്ക്രീനിന്‍റെ പ്രിയ്യപ്പെട്ട താരമായത്. വ്യാഴാഴ്ച രാത്രി 8.35ഓടെയാണ് ലണ്ടന്‍ കെയര്‍ ഹോമില്‍വെച്ച് മരണം സംഭവിച്ചത്.

shortlink

Post Your Comments


Back to top button