CinemaGeneralMollywoodNEWS

മോഹൻലാലിൻ്റെ മാസ് സിനിമ : സിനിമയിൽ സ്വപ്നം കാണുന്ന ഒരേയോരു മോഹത്തെക്കുറിച്ച് ഉണ്ണി മുകുന്ദൻ

മികച്ച ഒരു സിനിമയിൽ നായക വേഷം ചെയ്തു തിരിച്ചു വരാൻ മോഹമുള്ള ഉണ്ണി മുകുന്ദന് അതിലും വലിയ ഒരു സ്വപ്നമുണ്ട്

മമ്മൂട്ടി നായകനായ ‘ബോംബൈ മാർച്ച് 12’ എന്ന സിനിമയിലൂടെ ഉണ്ണിമുകുന്ദൻ തുടക്കം കുറിച്ചപ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല പിന്നീട് മലയാള സിനിമയിലെ മുൻ നിര താരങ്ങളിൽ ഒരാളായി ഉണ്ണി മുകുന്ദൻ നിറഞ്ഞു നിൽക്കുമെന്ന്. ‘മല്ലു സിംഗ്’ എന്ന സിനിമയിലൂടെ തനിക്ക് താരമൂല്യം വേണ്ടുവോളമുണ്ടെന്ന് തെളിയിച്ച ഉണ്ണി മുകുന്ദൻ പിന്നീട് തൻ്റെ സിനിമാ തെരഞ്ഞെടുപ്പുകളിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താതെ പോയി. ലാൽ ജോസിൻ്റെ വിക്രമാദിത്യൻ എന്ന സിനിമയിലൂടെ ഉണ്ണി മുകുന്ദൻ്റെ ശരീരം ആഘോഷിക്കപ്പെട്ടപ്പോൾ ‘മസിലളിയൻ’ എന്ന ടാഗ് ലൈനൊടെ ഉണ്ണി മുകുന്ദന് നിരവധി സിനിമകൾ മലയാളത്തിൽ വന്നു കൊണ്ടിരുന്നു. പക്ഷേ ബോക്സ് ഓഫീസിൽ ശക്തമാകാതെ പോയ സിനിമകളുടെ നായകനായി നിലനിന്നത് ഉണ്ണി മുകുന്ദന് നടന്നെന്ന രീതിയിൽ വലിയ ഗുണം ചെയ്തില്ല.

മികച്ച ഒരു സിനിമയിൽ നായക വേഷം ചെയ്തു തിരിച്ചു വരാൻ മോഹമുള്ള ഉണ്ണി മുകുന്ദന് അതിലും വലിയ ഒരു സ്വപ്നമുണ്ട്. മോഹൻലാൽ നായകനായ മാസ് സിനിമയിൽ പ്രതിനായക കഥാപാത്രമായി അഭിനയിക്കണമെന്ന തൻ്റെ വലിയൊരു ആഗ്രഹം ഒരു സ്വകാര്യ എഫ് എം ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഉണ്ണി മുകുന്ദൻ പങ്കുവയ്ക്കുകയാണ്. അങ്ങനെയൊരു റോൾ ആര് ഓഫർ ചെയ്താലും സന്തോഷപൂർവ്വം സ്വീകരിക്കുമെന്നാണ് ഉണ്ണി മുകുന്ദൻ്റെ തുറന്നു പറച്ചിൽ

shortlink

Related Articles

Post Your Comments


Back to top button