CinemaLatest NewsMollywoodNEWS

മരക്കാര്‍ റിലീസ് വൈകുന്നതില്‍ വിഷമം ഇല്ല ; എപ്പോൾ ഇറങ്ങിയാലും ചിത്രം ഗംഭീര വിജയമായിരിക്കുമെന്ന് പ്രിയദര്‍ശന്‍

മരക്കാര്‍ പോലെ ഒരു സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല

നിരവധി വിജയ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ള പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാർ. എന്നാൽ പല കാരങ്ങളാൽ ചിത്രം റിലീസ് ചെയ്യാൻ കഴിയാതെ നീണ്ടു പോകുകയാണ്. ഇപ്പോഴിതാ റിലീസ് വൈകുന്നതിന്റെ കാരണങ്ങൾ തുറന്നുപറയുകയാണ് പ്രിയദർശൻ. മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് പ്രിയന്റെ വെളിപ്പെടുത്തൽ.marakkars-delay-says-director-priyadarshan

മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ മരക്കാര്‍, അറബിക്കടലിന്റെ സിംഹം – സിനിമയുടെ റിലീസ് വൈകുന്നതില്‍ വിഷമമില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. എപ്പോള്‍ റിലീസ് ചെയ്താലും ചിത്രത്തിന് ആളുകൂടുമെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഇത്രയും നല്ല ഒരു സിനിമ ഒടിടിയില്‍ റിലീസ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നും പ്രിയദര്‍ശന്‍ കൂട്ടിച്ചേർത്തു.

എന്റെ സ്വപ്‌ന സിനിമയാണത്. 16ാം നൂറ്റാണ്ടിനെ അതേപോലെ പുനരാവിഷ്‌കരിക്കുകയെന്നതായിരുന്നു വലിയ വെല്ലുവിളി. നൂറുകോടി ചെലവിലാണ് ചിത്രം. എന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന മുതല്‍മുടക്കാണത്. വിദേശ രാജ്യങ്ങളിലെ പ്രദര്‍ശന ശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ആളുകള്‍ ആഗോളതലത്തില്‍ തിയേറ്ററുകളില്‍ പോകാന്‍ തുടങ്ങുകയും ചെയ്യുന്നതുവരെ ചിത്രത്തിന്റെ റിലീസ് നീട്ടുന്നതില്‍ അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button