CinemaKollywoodLatest NewsMollywoodNEWS

വിജയുടെ മാസ്റ്റർ ഇനി പൃഥ്വിരാജിന് ; കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കി താരം

നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. ചിത്രം പൊങ്കൽ റിലീസ് ആയി ജനുവരിയിൽ തിയറ്ററുകളിലെത്തിക്കാണ് തീരുമാനം. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നടൻ പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സും നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. നേരത്തെ വിജയ് ചിത്രമായ ബിഗിൽ കേരളത്തിലെത്തിച്ചതും ഇവർ തന്നെയായിരുന്നു.

സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ ജനുവരിയില്‍ മാസ്റ്റര്‍ റിലീസിനൊപ്പം കേരളത്തിലെ തിയറ്ററുകള്‍ തുറന്നേക്കും.

‘കൈതി’ക്ക് ശേഷം ലോകേഷ് കനകരാജ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് മാസ്റ്റര്‍. കൈദി താരം അര്‍ജുന്‍ ദാസ്, ശാന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെര്‍മിയാഹ്, നാസര്‍, സഞ്ജീവ്, രമ്യ സുബ്രഹ്മണ്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എക്‌സ് ബി ഫിലിം ക്രിയേറ്റേഴ്‌സിന്‍റെ ബാനറില്‍ സേവ്യര്‍ ബ്രിട്ടോയാണ് ചിത്രം നിര്‍മ്മിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് ഛായാഗ്രഹണം. അനിരുദ്ധ രവിചന്ദര്‍  സംഗീതം.

shortlink

Related Articles

Post Your Comments


Back to top button