GeneralLatest NewsNEWSTV Shows

സാധാരണ സർക്കാർ ഉദ്യേഗസ്ഥന് ഇതൊക്കെ തന്നെ പുണ്യം; ഇലക്ഷൻ ഡ്യൂട്ടി അനുഭവം പങ്കുവെച്ച് സാജൻ സൂര്യ

ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു.

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സാജൻ സൂര്യ. അഭിനേതാവ് എന്നതിൽ ഉപരി സർക്കാർ ജീവനക്കാരൻ കൂടിയാണ് നടൻ. അഭിനയവും ജോലിയും ഒരുപോലെ കൊണ്ടു പോകുന്ന സാജൻ ഇലക്ഷൻ ഡ്യൂട്ടി അനുഭവം പങ്കുവെച്ച് എത്തിയിരിക്കുകയാണ്. നാലാമത്തെ ഇലക്ഷൻ ഡ്യൂട്ടിയാണ് ചെയ്തത്

”അങ്ങനെ നാലാമത്തെ ഇലക്ഷൻ ഡ്യൂട്ടിയും കഴിഞ്ഞു. ആദ്യത്തെ 3 എണ്ണത്തേയും പോലെയല്ല ഇത്തവണ കൊതുക് മാത്രം ദയ കാണിച്ചു. ആദ്യത്തെ തവണ പാൽ സൊസൈറ്റിയിലും രണ്ടാം തവണ പെരുമ്പഴുതൂർ ഹൈസ്ക്കൂളിലും പിന്നെ നേമം സബ് രജിസ്ട്രാർ ഓഫീസിലും ഇത്തവണ കാക്കാമൂല എസ്എൻഎൽപി സ്‌കൂളിലും ഡ്യൂട്ടി ചെയ്തു.

  read  also:മോർഫ് ചെയ്ത ഫോട്ടോകൾ കണ്ട് അറപ്പുതോന്നി, കമന്റുകളും തെറിവിളികളും കുറ്റപ്പെടുത്തലുകളും മാത്രം; അൻസിബ

സാക്ഷാൽ കൊറോണ ഭയന്ന് ഓടിയ തിരക്കും പൊടികളാൽ അനാവൃതമായ ക്ലാസ്സ് മുറിയും ബഞ്ച് ചേർത്തിട്ട് ഉറങ്ങാനുള്ള ശ്രമവും ഉറങ്ങിവരുമ്പോൾ പിപിഇ കിറ്റ് കൊണ്ടുവന്നതും തിരക്കുകാരണം ഭക്ഷണമോ വെള്ളം പോലും കുടിക്കാനുള്ള സാവകാശം ലഭിക്കാത്തത് അങ്ങനങ്ങനെ അങ്ങനെ ഒത്തിരി അനുഭവം. ഇലക്ഷൻ ഡ്യൂട്ടിയുടെ അപാരത ഇവിടെ കുറിക്കുന്നില്ല. അതൊരു അനുഭവമായി ആസ്വദിച്ചു. നല്ല ടീം ആയി പ്രവർത്തിച്ച ആശയോടും ജ്യോതി ലക്ഷമിയോടും രജനിയോടും സുനിതയോടും നന്ദി. സ്ത്രീകളാണല്ലോ നുമ്മടെ പ്രേക്ഷകരിൽ കൂടുതൽ അതു കൊണ്ടാകും കൂട്ടായി 4 സ്ത്രീകളെതന്നെ കിട്ടിയത്.

ഇലക്ഷൻ എന്ന വലിയ പ്രക്രിയയുടെ ഭാഗമാകാൻ കഴിയുന്നത് ഒരു ഭാഗ്യമാണന്ന് പറഞ്ഞാൽ എന്റെ സഹപ്രവർത്തകർ കണ്ണുരുട്ടും. പക്ഷേ മാസ്ക്കും ഫേസ് ഷീൽഡും ഒക്കെ വച്ചിട്ടും എന്നെ തിരിച്ചറിഞ്ഞു എന്നത് എനിക്കൊരു സുഖം തന്നു. കൊറോണ ഭീഷണിയാണങ്കിലും രാവിലെ ഫ്രഷ് ആകാൻ വീടുതന്ന ബ്രിമ്പലിനും വൈകുന്നേരം 1 കിലോ മീറ്റർ നടന്ന് ചായ വാങ്ങാൻ പോയപ്പോൾ തിരിച്ചു സ്ക്കൂട്ടറിൽ കൊണ്ടാക്കിയ ചേട്ടനും രാത്രി ഭക്ഷണം വാങ്ങാൻ വണ്ടി തന്ന പോലീസ് ചേട്ടനും നന്ദി. നല്ലൊരു ഫോട്ടോ എടുക്കാൻ പറ്റിയില്ല. പിന്നെ സാധാരണ സർക്കാർ ഉദ്യേഗസ്ഥന് ഇതതൊക്കെ തന്നെ പുണ്യം” -സാജൻ സൂര്യ കുറിച്ചു.

സെക്രട്ടറിയേറ്റിൽ രജിസ്ട്രേഷൻ വകുപ്പിലാണ് നടൻ ജോലി ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button