GeneralLatest NewsNEWSTV Shows

നായർ സമുദായത്തോടുള്ള വിരോധമല്ല : ജാതിവാൽ ഉപേക്ഷിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സാജൻ സൂര്യ

കഴിഞ്ഞ പത്ത് ഇരുപത് കൊല്ലമായി ആരും അത് വിളിക്കാറില്ല

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സാജന്‍ സൂര്യ. ഗീത ഗോവിന്ദം എന്ന പുതിയ സീരിയലിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാജൻ തന്റെ പേരിന്റെ പിന്നിലെ കഥ പങ്കുവച്ചത് ശ്രദ്ധനേടുന്നു.

സാജന്‍ എസ് നായര്‍ എന്നായിരുന്ന സാജന്‍ സൂര്യയുടെ പേര്. പേരിന്റെ കൂടെയുള്ള ജാതി വാലുകള്‍ ഒഴിവാക്കുന്ന സെലിബ്രിറ്റികള്‍ക്കിടയിലെ പുതിയ ട്രെന്റിന്റെ ഭാഗമായി അല്ല സാജന്‍ സൂര്യ തന്റെ പേര് മാറ്റിയത്. ഇരുപത്തിയഞ്ചു വർഷങ്ങൾക്ക് മുൻപ് പേര് മാറ്റിയതിനെ പ്പറ്റി സാജൻ പറയുന്നതിങ്ങനെ,

‘ഓഫീസില്‍ അടക്കം എന്റെ ഔദ്യോഗികമായ പേര് സാജന്‍ എസ് നായര്‍ എന്നതാണ്. അത് ആര്‍ക്കും അറിയില്ല. കഴിഞ്ഞ പത്ത് ഇരുപത് കൊല്ലമായി ആരും അത് വിളിക്കാറില്ല. ഞാന്‍ നാടക രംഗത്ത് എത്തിയപ്പോഴാണ് ഈ പേരിന് മാറ്റം വരുത്തിയത്. പക്ഷെ നായര്‍ എന്ന സമുദായത്തോടുള്ള അതൃപ്തിയൊന്നും അല്ല പേര് മാറ്റാനുള്ള കാരണം. അത് അന്ന് മൈക്കില്‍ കൂടി വിളിച്ചു പറയുമ്പോള്‍ ഇന്ന വേഷം ചെയ്യുന്ന സാജന്‍ എസ് നായര്‍ എന്ന് പറയുന്നത് ഒരു സുഖമില്ലെന്ന് തോന്നി. അന്ന് എന്റെ നാടകത്തിന്റെ സംവിധായകനും ഗുരുനാഥനുമായ പരമേശ്വരന്‍ കുരിയാത്തിയാണ് അത് ചൂണ്ടിക്കാട്ടിയത്. അദ്ദേഹമാണ് പേര് മാറ്റുന്നത്’.

read also: ഹണി റോസ് മുന്നിലൂടെ പാസ് ചെയ്താൽ എന്ത് തോന്നുമെന്ന് അവതാരകയുടെ ചോദ്യം: ധ്യാന്റെ മറുപടി, വിമർശനം

‘അദ്ദേഹം പറഞ്ഞത്, ഏടാ അത് ഒരു സുഖമില്ല. അതിനാല്‍ എന്റെ പേര് സാജന്‍ എന്റെ അമ്മയുടെ പേര് സൂര്യകല എന്നായിരുന്നു. അതില്‍ നിന്ന് സൂര്യ എടുത്താണ് സാജന്‍ സൂര്യ എന്നാക്കിയത്. അതിനൊരു സുഖമുണ്ടെന്ന് എന്റെ ഗുരുനാഥന്‍ പറഞ്ഞു. അങ്ങനെയാണ് 25 വര്‍ഷം മുന്‍പ് എന്റെ പേര് മാറ്റുന്നത്. അതില്‍ ഇന്നത്തെ ട്രെന്റോ, സമുദായ വിരോധമോ ഒന്നും അല്ല’ – സാജന്‍ സൂര്യ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button