GeneralLatest NewsMollywoodNEWS

അനുശ്രീയുടെ റിനോയ് ചേട്ടനും ജയിച്ചില്ല; തോറ്റുപോയ താര സ്ഥാനാർത്ഥികൾ

മധുരരാജയുടെ നിർമ്മാതാവായ നെൽസൺ ഐപ്പും പരാജയപ്പെട്ടു

നടി അനുശ്രീ നേരിട്ടിറങ്ങി വോട്ട് പിടിച്ച സ്ഥാനാർത്ഥിയായിരുന്നു റിനോയ്. താരം നേരിട്ടിറങ്ങിയതോടെ ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റിനോയ് വര്‍ഗീസ് വാർത്തകളിലും ഇടംപിടിച്ചിരുന്നു. എന്നാൽ റിനോയ് വര്‍ഗീസിന് വെറും 132 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

സിപിഎമ്മിന്റെ എം.ആര്‍. മധുവാണ് ചെന്നീര്‍ക്കര പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ വിജയിച്ചത്. റിനോയ് വര്‍ഗ്ഗീസുമായുള്ള സൗഹൃദത്തെ തുടര്‍ന്നാണ് അനുശ്രീ പ്രചരണത്തിനെത്തിയത്.

മമ്മൂട്ടി ചിത്രം മധുരരാജയുടെ നിർമാതാവായിരുന്നു നെൽസൺ ഐപ്പ്.കുന്നംകുളം നഗരസഭയിലെ അഞ്ചാം വാർഡായ വൈശേരിയിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച നെൽസൺ ഐപ്പ് എൽഡിഎഫ് സ്ഥാനാർഥിയോടാണ് പരാജയപ്പെട്ടത്.

shortlink

Related Articles

Post Your Comments


Back to top button