BollywoodGeneralLatest NewsNEWS

നോ ഫോട്ടോ, ഫോട്ടോഗ്രാഫറെ ചവിട്ടാന്‍ കാലു പൊക്കി തൈമൂര്‍

തന്റെയും അമ്മയുടേയും ഫോട്ടോ എടുക്കാന്‍ നിന്ന ഫോട്ടോഗ്രാഫര്‍മാരോട് കലിപ്പിക്കുന്ന തൈമൂറിന്റെ വിഡിയോ

താരങ്ങൾ മാത്രമല്ല താരമക്കളും സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളാണ്. ഇവരുടെ വിശേഷം അറിയാൻ ആരാധകർക്ക് കൗതുകമാണ്. ബോളിവുഡ് താരദമ്പതിമാരായ കരീന കപൂറിനും സെയ്ഫ് അലി ഖാനും മാത്രമല്ല ഇവരുടെ മകന്‍ തൈമൂറിനും ആരാധകര്‍ ഏറെയാണ്. തന്റെയും അമ്മയുടേയും ഫോട്ടോ എടുക്കാന്‍ നിന്ന ഫോട്ടോഗ്രാഫര്‍മാരോട് കലിപ്പിക്കുന്ന തൈമൂറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

അമ്മ കരീനയുടെ കൈപിടിച്ച്‌ കാറില്‍ നിന്ന് ഇറങ്ങിയ തൈമൂര്‍ ചുറ്റും കൂടി നില്‍ക്കുന്ന ഫോട്ടോഗ്രാഫര്‍മാരെയാണ് കണ്ടത്. നോ ഫോട്ടോ എന്ന് ഒച്ചവെക്കുന്ന തൈമൂറിനെ കരീന സമാധാനിപ്പിക്കുന്നതും കാണാം. തൈമൂർ ഫോട്ടോഗ്രാഫര്‍മാരെ ചവിട്ടാന്‍ കാല്‍ പൊക്കുന്നത്, ഇടിക്കുമെന്ന് കൈചുരുട്ടി ഭീഷണിപ്പെടുത്തുന്ന തൈമൂറിന്റെ വിഡിയോ ശ്രദ്ധ നേടുന്നു

shortlink

Related Articles

Post Your Comments


Back to top button