CinemaLatest NewsMollywoodNEWS

ലിച്ചി ഇനി വിഷ്‌ണു ഉണ്ണികൃഷ്ണന്റെ നായിക

‘രണ്ട്' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടനാണ് ഉണ്ണികൃഷ്ണൻ. താരത്തിന്റെ പുതിയ ചിത്രത്തിൽ അങ്കമാലി ഡയറീസിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ലിച്ചി എന്ന അന്ന രേഷ്‌മ രാജൻ നായികയായെത്തുന്നു. ഫൈനൽസ് എന്ന ചിത്രത്തിന് ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിക്കുന്ന ‘രണ്ട്’ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

സുജിത് ലാൽ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ബിനുലാൽ ഉണ്ണിയാണ്. അനീഷ് ലാൽ ഛായാഗ്രഹണവും ബിജിബാൽ സംഗീത സംവിധാനവും നിർവഹിക്കുന്നു. മനോജ്‌ കണ്ണോത്താണ് എഡിറ്റിംഗ്. റഫീഖ് അഹമ്മദ് ഗാനരചന നിർവഹിക്കുന്നു.

ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, സുധി കോപ്പ, കലാഭവൻ റഹ്മാൻ, മാലാ പാർവതി, മുസ്തഫ, സ്വരാജ് ഗ്രാമിക, മറീന മൈക്കിൾ, മമിത ബൈജു, ശ്രീലക്ഷ്മി, വിഷ്ണു ഗോവിന്ദ്, രാജേഷ് ശർമ്മ, രഞ്ജി കാങ്കോൽ, ബാബു അന്നൂർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ പ്രൊഡക്ഷൻ കണ്ട്രോളർ ജയശീലൻ സദാനന്ദനാണ്. ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി.

shortlink

Related Articles

Post Your Comments


Back to top button