CinemaLatest NewsNEWS

നത്ത് ഇനി ബിഗ് സ്ക്രീനിലേക്ക് ; അരങ്ങേറ്റം ജൂഡ് ആന്റണിയുടെ സിനിമയിൽ

അന്‍വര്‍ റഷീദിന്‍റെ നിര്‍മ്മാണത്തില്‍ 'ഒതളങ്ങ തുരുത്ത്' സിനിമയാവുന്ന കാര്യം നേരത്തെ പുറത്തെത്തിയിരുന്നു

പ്രേക്ഷക ശ്രദ്ധേ ഏറെ പിടിച്ചുപറ്റിയ കോമഡി വെബ് സിരീസ് ആണ് ‘ഒതളങ്ങ തുരുത്ത്’. സീരിസിലെ ‘നത്ത്’ എന്ന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച അബിന്‍ ബിനോ എന്ന യുവനടനും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ അബിന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.

അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന ‘സാറാസ്’ എന്ന ചിത്രത്തിലൂടെയാണ് അബിന്‍റെ സിനിമാ അരങ്ങേറ്റം.”അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ (നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു.

ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ടുതന്ന ഒതളങ്ങ തുരുത്തിന്‍റെ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ”, ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button