GeneralLatest NewsMollywoodNEWS

ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ ; നിവിനെ ആശ്വസിപ്പിച്ച് അഹാന

നിവിൻ ചേട്ടനും കുടുംബത്തിനും ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ, ഇത് ഒരുപാട് നേരത്തേയായിപ്പോയി ഷാബുച്ചേട്ടാ അഹാന കുറിക്കുന്നു

മലയാള സിനിമാലോകത്തെ ഒന്നടങ്കം കണ്ണീരിലാഴിത്തിയതായിരുന്നു നിവിൻ പോളിയുടെ പേഴ്സണൽ അസിസ്റ്റന്റായി പ്രവ‍ര്‍ത്തിച്ചുവരികയായിരുന്ന ഷാബുവിൻ്റെ അപകട മരണം. നിരവധി സിനിമാതാരങ്ങളാണ് ഷാബുവിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. ആദരാഞ്ജലി അർപ്പിക്കുന്നതിനോടൊപ്പം നിവിനെ ആസ്വാസിപ്പിക്കുകയാണ് താരങ്ങൾ. നിവിന്റെ തുടക്കം മുതൽ കൂടെ ഉണ്ടായിരുന്ന വ്യക്തിയാണ് ഷാബു. അതുകൊണ്ടു തന്നെ ഇത് താങ്ങാവുന്നതിനു അപ്പുറമാണ് നിവിന്. ഇപ്പോഴിതാ നിവിന് ആശ്വാസവാക്കുകളുമായി എത്തിയിരിക്കുകയാണ് നടി
അഹാന കൃഷ്ണ.

നിവിൻ ചേട്ടനും കുടുംബത്തിനും ഇത് താങ്ങാനുള്ള കരുത്തുണ്ടാകട്ടെ, ഇത് ഒരുപാട് നേരത്തേയായിപ്പോയി ഷാബുച്ചേട്ടാ! എന്ന് അഹാന കുറിച്ചിരിക്കുന്നു. ഷാബുച്ചേട്ടനും ആ ഓർമ്മകളും എന്നും മനസ്സിലുണ്ടാകുമെന്നാണ് അഹാന കുറിച്ചിരിക്കുന്നത്.ആർഐപി, എത്ര പെട്ടെന്നായിരുന്നു ഈ പോക്കെന്നും അഹാന ഷാബുവിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button