BollywoodGeneralLatest NewsNEWS

പുതിയ ചിലതിന്റെ തുടക്കം; പുത്തൻ വിശേഷം പങ്കുവച്ച് സണ്ണി ലിയോണി

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിൽ വേഷമിടുകയാണ് സണ്ണി.

കൊറോണയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക് ഡൗണിൽ പ്രതിസന്ധിയിലായ സിനിമാ മേഖല സജീവമായിക്കഴിഞ്ഞു. ഇപ്പോഴിതാ മാസങ്ങളായി തുടരുന്ന തന്റെ ലോക്ക്ഡൗണിന് വിരാമമിട്ടിരിക്കുകയാണ് നടി സണ്ണി ലിയോണി. കൊറോണ വ്യാപനത്തെ തുടര്‍ന്ന് കുട്ടികള്‍ക്കും ഭര്‍ത്താവിനൊപ്പം ലോസ് ആഞ്ചല്‌സിലേക്ക് പോയ താരം അടുത്തിടെ ഇന്ത്യയിൽ തിരിച്ചെത്തിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് താരം.

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന അനാമികയിൽ വേഷമിടുകയാണ് സണ്ണി. ലൊക്കേഷനില്‍ ക്ലാപ്പ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ”പുതിയ ചിലതിന്റെ തുടക്കം, എന്റെ ലോക്ക്ഡൗണിന്റെ അവസാനവും. ഏറ്റവും മികച്ച വിക്രം ബട്ടിനൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം”- ചിത്രത്തിനൊപ്പം സണ്ണി ലിയോണി കുറിച്ചു.

https://www.instagram.com/p/CJDLA_-DuC0/?utm_source=ig_embed

വിക്രം ബട്ടിനൊപ്പം ആദ്യമായാണ് സണ്ണി ഒന്നിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button