GeneralLatest NewsNEWS

രണ്ടു സുന്ദരികൾ ഒറ്റ ഫ്രെയിമിൽ ; നസ്രിയയേക്കാൾ ക്യൂട്ട് അമാൽ എന്ന് ആരാധകർ

ഷാനി ഷക്കി നസ്രിയയ്ക്ക് പിറന്നാളാശംസ പങ്കുവെച്ചുകൊണ്ട് ഷെയർ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നസ്രിയ. ഇന്നലെയായിരുന്നു താരത്തിന്റെ ജന്മദിനം. നിരവധി സിനിമാതാരങ്ങളും ആരാധകരുമാണ് നസ്രിയയ്ക്ക് ആശംസയുമായി എത്തിയത്. ഇപ്പോഴിതാ ദുൽഖർ സൽമാന്റെ ഭാര്യ അമലിനൊപ്പമുള്ള നസ്രിയയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.

നടനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ ഷാനി ഷക്കി നസ്രിയയ്ക്ക് പിറന്നാളാശംസ പങ്കുവെച്ചുകൊണ്ട് ഷെയർ ചെയ്ത ചിത്രമാണ് ശ്രദ്ധ നേടുന്നത്. ദുൽഖറിനും ഭാര്യ അമാലിനും ഫഹദിനും നസ്രിയയ്ക്കുമൊപ്പമുള്ള ചിത്രം പങ്കിട്ടുകൊണ്ടായിരുന്നു ഷാനിയുടെ ആശംസ. ഇപ്പോഴിതാ ഈ ചിത്രം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമൻ്റുകളുമായി എത്തിയിരിക്കുന്നത്. ചിത്രത്തിലുള്ള നസ്രിയയെക്കാൾ സുന്ദരി അമാൽ ആണല്ലോ എന്നാണ് ആരാധകർ പറയുന്നത്. നിമിഷനേരംകൊണ്ടാണ് ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയത്.

shortlink

Related Articles

Post Your Comments


Back to top button