GeneralLatest NewsMollywoodNEWS

ആ അവസരം ലഭിക്കാൻ കാരണം ദിലീപ്; അറുപതിന്റെ നിറവിൽ നിന്ന് പ്രിയതാരം നന്ദു പറയുന്നു

ദിലീപാണ് എന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നത്.

മിനിസ്ക്രീനിലും സിനിമയിലും സജീവമായ നടനും പ്രൊഡക്ഷൻ കൺട്രോളറുമാണ് നന്ദു. ബ്രോക്കർ, കണ്ടക്ടർ, സർക്കാർ ഓഫീസിലെ അൽപം ഉടായിപ്പ് സ്വഭാവമുള്ള ജീവനക്കാരൻ, ഭിക്ഷക്കാരൻ, രാഷ്ട്രീയ പ്രവർത്തകൻ, അമ്പലം കമ്മിറ്റിക്കാരൻ, കാര്യസ്ഥൻ തുടങ്ങിയ ചെറിയ വേഷങ്ങൾ ആണെങ്കിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന നന്ദു അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ്.

ഈ ഡിസംബർ 23 ന് നന്ദുവിന് 60 വയസ്സു തികയും. നാദിർഷ–ജയസൂര്യ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കൺട്രോളർ നന്ദുവാണ്.

ബോബൈയിലെ ജോലിയും കലാപ്രവർത്തനങ്ങളും വഴി നടൻ അബിയുമായി പരിചയമായത് അബിയുടെ ട്രൂപ്പുമായി പ്രവർത്തിക്കാൻ സാഹചര്യമുണ്ടായി. അബി, ദിലീപ്, നാദിർഷ തുടങ്ങിയവരാണ് തന്നെ മുഖ്യധാരാ സിനിമയിലേയ്ക്ക് എത്തിച്ചതെന്ന് നന്ദു പറയുന്നു. അബി തുടങ്ങിയ കൊച്ചിൻ സാഗറിന്റെ പ്രൊഡക്ഷൻ മാനേജരായി പ്രവർത്തിച്ചതോടെ നാദിർഷയുടെ ശുപാർശയിൽ ഒന്നു രണ്ട് സിനിമകളിൽ അഭിനയിച്ചു.

read also:പലര്‍ക്കും ഞാനൊരു മലയാളിയാണെന്ന കാര്യം അറിയില്ല; നടി മഹിമ പറയുന്നു

ദിലീപാണ് എന്നെ സിനിമയുടെ മുഖ്യധാരയിലേക്ക് കൊണ്ടു വന്നത്. സെവന്‍ ആർട്സ് മോഹന്‍ ചേട്ടന് പരിചയപ്പെടുത്തി. ലാലുവും (ലാൽ ജോസ്) വിളിച്ചു പറഞ്ഞു. മോഹനേട്ടനൊപ്പം ലേലത്തിലാണ് ആദ്യമായി പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ആയത്. ലേലത്തിന്റെ സെറ്റിൽ വച്ച് ജോഷി സാറുമായി അടുപ്പത്തിലായി. സാറിന്റെ എല്ലാ പടങ്ങളിലും ഞാൻ പ്രവർത്തിക്കാൻ തുടങ്ങി.പാണ്ടിപ്പടയാണ് ഞാൻ കൺട്രോളറായ ആദ്യ സിനിമ. ദിലീപാണ് ആ അവസരവും തന്നത്. എന്റെ പേരിൽ വന്ന ആദ്യ സിനിമ വാധ്യാർ ആണ്. ഇതിനോടകം 12 സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായി. എം.രഞ്ജിത്തേട്ടനും എന്നെ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. സീരിയലിലേക്ക് വഴി തുറന്നതും അദ്ദേഹമാണ്.” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ നന്ദു പറയുന്നു

shortlink

Related Articles

Post Your Comments


Back to top button