GeneralLatest NewsNEWSSpecial

ഷൂട്ടിങ്ങിനിടെയിൽ അഭിനയം മാത്രമല്ല വരയുമുണ്ട് ; നിമിഷ സജയൻ പങ്കുവെച്ച ചിത്രം വൈറലാകുന്നു

'ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ' എന്ന ഇംഗ്ലീഷ് സിനിമയ്ക്കായി നിമിഷ ഇപ്പോൾ ലണ്ടനിലാണ് ഉള്ളത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് നിമിഷ സജയൻ. വ്യത്യസ്തമായ അഭിനയശൈലികൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ നിമിഷ അഭിനയിച്ച എല്ലാ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ഫൂട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന ഇംഗ്ലീഷ് സിനിമയ്ക്കായി നിമിഷ ഇപ്പോൾ ലണ്ടനിലാണ് ഉള്ളത്. സിനിമയുടെ ചിത്രീകരണ വേളയിൽ നിമിഷ വരച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. നിമിഷ തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നതും.

മലയാളി താരം ലെനയും സിനിമയുടെ ഭാഗമാണ്. ലണ്ടനിൽ എത്തിയതിൽ പിന്നെ നിമിഷ കുറെയേറെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ആദിൽ ഹുസൈനിന്റെ മകളുടെ വേഷമാണ് നിമിഷ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിൾ സുരാജ് വെഞ്ഞാറമൂടിനൊപ്പം നിമിഷ എത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button