BollywoodCinemaLatest NewsNEWS

ഇത് പഴയ കൂലി ; കരിഷ്മ കപൂർ പങ്കുവെച്ച ചിത്രം വൈറലാകുന്നു

കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു

ഗോവിന്ദയും കരിഷ്മയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് കൂലി നമ്പര്‍ വണ്‍. 1995ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാംഭാഗം എന്ന പോലെ വരുൺ ധവാനെ നായകനാക്കി വീണ്ടും ചിത്രം എടുക്കുകയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിലെ പുതിയ ഗാനം പുറത്തുവിട്ടിരുന്നു. തുജ്‍കോ മിര്‍ച്ചി ലഗി തോ എന്ന ഗാനമാണ് പുറത്തു വിട്ടിരിക്കുന്നത്. എന്നാൽ പുതിയ കൂലിയിലെ ഗാനത്തിനേക്കാൾ ഉപരി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് പഴയ കൂലിയിലെ ഒരു ചിത്രമാണ്. ആദ്യ ചിത്രത്തിലെ നായികാ കരിഷ്മ കപൂർ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ വൈറലായി മാറിയത്.

സിനിമയിൽ ഗോവിന്ദയുടെയും കരിസ്‍മ കപൂറിന്റെയും ഫോട്ടോയാണ് ഇത്. കരിസ്‍മ കപൂര്‍ മാല്‍തി എന്ന കഥാപാത്രമായും ഗോവിന്ദ രാജു കൂലി എന്ന കഥാപാത്രമായുമാണ് അഭിനയിച്ചത്. അതേ കഥാപാത്രങ്ങളെയാണ് യഥാക്രമം സാറ അലി ഖാനും വരുണ്‍ ധവാനും പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button