BollywoodGeneralLatest NewsNEWSWOODs

മോഡലിനെ സ്റ്റേജിലേക്ക് വിളിച്ച്‌ അനുവാദമില്ലാതെ ചുംബിച്ചു: വരുണ്‍ ധവാനെതിരെ രൂക്ഷവിമര്‍ശനം

വരുണ്‍ ധവാനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.

നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ലോഞ്ച് വലിയ ആഘോഷമായി കഴിഞ്ഞ ദിവസം നടത്തപ്പെട്ടു. .ഹോളിവുഡില്‍ നിന്നു വരെ വന്‍ താരനിര പങ്കെടുത്ത ഈ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു.

read also: നല്ല വേഷങ്ങൾ ചെയ്യുന്നത് കാണാനെന്റെ രമ ഇന്നില്ല; ഭാര്യയുടെ ഓർമ്മയിൽ ജ​ഗദീഷ്

ബോളിവുഡ് നടൻ വരുണ്‍ ധവാന്റെ ഒരു ഡാന്‍സ് വീഡിയോ ആണ് ചർച്ച. അമേരിക്കന്‍ സൂപ്പര്‍മോഡലായ ജിജി ഹാഡിഡിനെ സ്‌റ്റേജിലേക്ക് വിളിച്ചു എടുത്തുയര്‍ത്തുന്ന വീഡിയോയില്‍ ജിജിയുടെ കവിളില്‍ താരം ഉമ്മവെക്കുന്നുണ്ട്. ഈ വീഡിയോ പുറത്തുവന്നതിനു പിന്നാലെ വരുണ്‍ ധവാനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്.

അനുവാദം ചോദിക്കാതെയാണ് വരുണ്‍ ജിജിയെ എടുത്തുയര്‍ത്തി ഉമ്മ വെച്ചത് എന്നായിരുന്നു ആരോപണം. അപ്രതീക്ഷിതമായുള്ള നടന്റെ പ്രകടനം ജിജിയെ വല്ലാതെയാക്കിയെന്നും ചിലർ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button