BollywoodGeneralLatest NewsNEWSSocial Media

ഒരു കുട്ടിയെ പോലെ മഴയിൽ കളിക്കാൻ ഇഷ്‍ടപ്പെടുന്നു : ചിത്രവുമായി വരുൺ ധവാൻ

മുംബൈയിലെ വീട്ടിൽ മഴ ആസ്വദിക്കുന്ന വരുണിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്

മുംബൈ: നിരവധി ആരാധകരുള്ള ബോളിവുഡ് നടനാണ് വരുൺ ധവാൻ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. ബാല്യകാല സുഹൃത്തായ നടാഷ ദലാലിനെയാണ് താരം വിവാഹം ചെയ്തത്. ചെറുപ്പം മുതലേ സുഹൃത്തുക്കളായിരുന്നു ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം ചെയ്തത്. മുംബൈയിലെ അലിബാഗില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

സോഷ്യൽ മീഡിയയിലും വളരെ സജീവമായ വരുൺ ഇപ്പോൾ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാവുന്നത്. മുംബൈയിലെ വീട്ടിൽ മഴ ആസ്വദിക്കുന്ന വരുണിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്. ഒരു കുട്ടിയെന്ന നിലയിൽ ഞാൻ എല്ലായ്പ്പോഴും മഴയിൽ കളിക്കാൻ ഇഷ്‍ടപ്പെടുന്നു. അതിനാല്‍ മഴ ആസ്വദിക്കാൻ വന്നുവെന്നാണ് വരുണ്‍ ധവാൻ ചിത്രത്തോടൊപ്പം എഴുതിയിരിക്കുന്നത്.

കൂലി നമ്പര്‍ വണ്‍ ആണ് വരുണ്‍ ധവാന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം. ഭേദിയ എന്ന സിനിമയാണ് വരുണ്‍ ധവാന്റേതായി ചിത്രീകരണം പുരോഗമിക്കുന്നത്. ഇന്ത്യൻ ആര്‍മിയില്‍ സെക്കൻഡ് ലെഫ്റനന്റ് ആയിരുന്ന അരുണ്‍ ഖേതര്‍പാലിന്റെ ജീവിതം പറയുന്ന സിനിമയിലും വരുണ്‍ ധവാനാണ് നായകൻ.

shortlink

Related Articles

Post Your Comments


Back to top button